---
title: "ഉള്ള്യേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവതിന് കൊടിയേറി"
english_title: "The Thira Mahotsavam at the Kulangara Bhagavathy Temple in Ullyeri was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343298/the-thira-mahotsavam-at-the-kulangara-bhagavathy-temple-in-ullyeri-was-flagged-off"
published_at: "2026-02-21T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699950a4a4f0f_gt.jpg"
keywords: []
---

# ഉള്ള്യേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവതിന് കൊടിയേറി

> **Lead Summary:** ഉള്ള്യേരി: ഉള്ള്യേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവതിന് കൊടിയേറി. 26 വരെ നടക്കും. ഒന്നാം ദിവസം കാലത്ത് ക്ഷേത്രം മേല്‍ശാന്തി സത്യന്‍ആചാര്യന്‍ മുഖ്യ കാര്‍മികത്തില്‍ ഗണപതി ഹോമം, മലര്‍ നിവേദ്യം, ഉഷപൂജ, കൊടിയേറ്റം എന്നിവ നടന്നു. കൊടിയേറ്റന് കുമാരന്‍ കുളങ്കര, സന്തോഷ് കുളങ്കര, നാരായണന്‍ നായര്‍ നമ്പിയാട്ടില്‍, രാജു, സുനീഷ് കുളങ്കര, ജാനു കാരക്കട്ട് മീത്തല്‍, ദേവകി കുളങ്കര എന്നിവര്‍ നേതൃത്വം നല്‍കി. കലവറ നിറയ്ക്കല്‍, ഉച്ചപൂജ, സന്ധ്യക്ക് ദീപാരാധന, സമൂഹ ലളിതാ സഹസ്രനാമം, ഭഗവതി സേവ, ക്ഷേത്ര സമിതിയുടെ ഭജന എന്നിവ നടന്നു.

## Article Content

ഉള്ള്യേരി: ഉള്ള്യേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവതിന് കൊടിയേറി. 26 വരെ നടക്കും. ഒന്നാം ദിവസം കാലത്ത് ക്ഷേത്രം മേല്‍ശാന്തി സത്യന്‍ആചാര്യന്‍ മുഖ്യ കാര്‍മികത്തില്‍ ഗണപതി ഹോമം, മലര്‍ നിവേദ്യം, ഉഷപൂജ, കൊടിയേറ്റം എന്നിവ നടന്നു. കൊടിയേറ്റന് കുമാരന്‍ കുളങ്കര, സന്തോഷ് കുളങ്കര, നാരായണന്‍ നായര്‍ നമ്പിയാട്ടില്‍, രാജു, സുനീഷ് കുളങ്കര, ജാനു കാരക്കട്ട് മീത്തല്‍, ദേവകി കുളങ്കര എന്നിവര്‍ നേതൃത്വം നല്‍കി. കലവറ നിറയ്ക്കല്‍, ഉച്ചപൂജ, സന്ധ്യക്ക് ദീപാരാധന, സമൂഹ ലളിതാ സഹസ്രനാമം, ഭഗവതി സേവ, ക്ഷേത്ര സമിതിയുടെ ഭജന എന്നിവ നടന്നു.

21 ശനിയാഴ്ച പതിവ് പൂജകള്‍, വൈകുന്നേരം ദീപാരാധന , ഭഗവതി സേവ എന്നിവ നടക്കും. 22 ന് ഞായര്‍ പതിവ് പൂജകള്‍ വൈകീട്ട് ദീപാരാധന, 7.30 ന് സാംസ്‌കാരിക സമ്മേളനം തുടര്‍ന്ന് പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്ന്. 23 തിങ്കളാഴ്ച പതിവ് പൂജകള്‍ സന്ധ്യക്ക് ദീപാരാധന ഭഗവതി സേവ,ആചാര്യന്‍ ലെവിന്‍ മുതുകാട്‌ന്റെ കാര്‍മികത്തില്‍ നാഗ പൂജ. 24 ചൊവ്വാഴ്ച പതിവ് പൂജകള്‍ സന്ധ്യക്ക് ദീപാരാധന തുടര്‍ന്ന് റെനില്‍ കണ്ണൂര്‍ന്റെ കാര്‍മികത്തില്‍ ഭദ്രകാളി പൂജ,ലളിത സഹസ്രനാമം.

25 ന് ബുധാഴ്ച പതിവ് പൂജകള്‍ ,രാവിലെ 10 മണിക്ക് ഇളനീര്‍ കുല വരവ് ഉച്ചപൂജ, വൈകീട്ട് ദീപാരാധന ഭഗവതി സേവ ക്ഷേത്ര സമിതിയുടെ ഭജന 26 ന് ക്ഷേത്രം ആചാര്യന്‍ സത്യന്‍ കുളങ്കരയുടെ കാര്‍മികത്തില്‍ ഗണപതി ഹോമവും വിശേഷാല്‍ പൂജകളും, കാവുണര്‍ത്തല്‍, ഉച്ചപൂജ, പ്രസാദ ഊട്ട് വൈകീട്ട് ഗുരുതി തര്‍പ്പണ്ണം തുടര്‍ന്ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട് സന്ധ്യക്ക് ദീപാരാധന, ഭഗവതി സേവ, ചെണ്ടവാദ്യത്തിന്റെയും മുത്ത്കുടകളുടെ അകമ്പടിയോട് കൂടിയ താലപ്പൊലി എഴുന്നള്ളത് കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് ഭഗവതിതിറ 10 മണിക്ക് 'സേവനം പരമ പുണ്ണ്യം' എന്ന ഉദ്ദേശത്തോടെ കിടപ്പ് രോഗികള്‍ക്ക് ധനസഹായ വിതരണം . ഗുളികന്‍ വെള്ളാട്ട്, കുട്ടിച്ചാത്തന്‍ തിറ, ഗുളികന്‍ തിറ, നാഗകാളി, ഗുരു തിറയോട് കൂടി ഉത്സവം സമാപിക്കും.

ഉത്സവതോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന വഴിപാടുകള്‍: ഗണപതി ഹോമം, നാഗ പൂജ , ഭദ്രകാളി പൂജ, നെയ്യ് വിളക്ക്, ഗുളികന് പന്തം, കുട്ടിച്ചാത്തന് പന്തം, ഗുരുതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343298/the-thira-mahotsavam-at-the-kulangara-bhagavathy-temple-in-ullyeri-was-flagged-off)