---
title: "ശിഹാബ്  തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ് ഫണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "Shihab Thangal Education Complex Fund inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343303/shihab-thangal-education-complex-fund-inaugurated"
published_at: "2026-02-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699954f303729_0000_ATTACH_ACCI.jpg"
keywords: []
---

# ശിഹാബ്  തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ് ഫണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മുസ്ലിം എജുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ (മേഘ) പ്രദേശത്തിന്റെ ഭാവി തലമുറയ്ക്കായി ''ശിഹാബ് തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ്'' എന്ന മഹത്തായ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മുസ്ലിം എജുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ (മേഘ) പ്രദേശത്തിന്റെ ഭാവി തലമുറയ്ക്കായി ''ശിഹാബ് തങ്ങള്‍ എജുക്കേഷന്‍ കോംപ്ലക്‌സ്'' എന്ന മഹത്തായ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.

പ്രസ്തുത കോംപ്ലക്‌സിന്റെ കെട്ടിട നിര്‍മ്മാണ ഫണ്ട് സയ്യിദ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ സി.എച് ഇബ്രാഹിംകുട്ടിയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

ഹാരിസ് കെ പദ്ധതി വിശദീകരിച്ചു. അമ്മദ് പൊയിലങ്ങല്‍, എന്‍.കെ അഷറഫ്, കെ.എം അബ്ദുസ്സലാം, സലാം ഹാജി തറമ്മല്‍, സി.വി റഊഫ് ഹാജി, കെ.അബ്ദുല്‍ ജലീല്‍, റാഷിദ് കേളോത്ത്, അഷറഫ് പുതിയോട്ടില്‍, മനാഫ് തറമ്മല്‍, എം.പി ശുഎൈബ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343303/shihab-thangal-education-complex-fund-inaugurated)