---
title: "ചക്കിട്ടപാറ ക്ഷീരോല്‍പാദക സഹകരണ സംഘം സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് നടക്കും"
english_title: "Chakkittapara Dairy Cooperative Society Golden Jubilee Celebrations to be Held Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343316/chakkittapara-dairy-cooperative-society-golden-jubilee-celebrations-to-be-held-today"
published_at: "2026-02-21T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699957e92ed84_juuuuuuuu.JPG"
keywords: []
---

# ചക്കിട്ടപാറ ക്ഷീരോല്‍പാദക സഹകരണ സംഘം സുവര്‍ണ ജൂബിലി ആഘോഷം ഇന്ന് നടക്കും

> **Lead Summary:** ചക്കിട്ടപാറ: 1976-ല്‍ സ്ഥപിച്ച ചക്കിട്ടപാറ ക്ഷീരോല്‍പാദക സഹകണ സംഘം സുവര്‍ണ ജൂബിലി ക്ഷീരകര്‍ഷക കുടുംബ സംഗമം ഇന്ന് വൈകിട്ട് 5 മണിക്ക് ചക്കിട്ടപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

## Article Content

ചക്കിട്ടപാറ: 1976-ല്‍ സ്ഥപിച്ച ചക്കിട്ടപാറ ക്ഷീരോല്‍പാദക സഹകണ സംഘം സുവര്‍ണ ജൂബിലി ക്ഷീരകര്‍ഷക കുടുംബ സംഗമം ഇന്ന് വൈകിട്ട് 5 മണിക്ക് ചക്കിട്ടപാറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

മില്‍മ മലബാര്‍ മേഖല ചെയര്‍മാന്‍ കെ.എസ് മണി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘം പ്രസിഡന്റ് ജയിംസ് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് സിമ്മി വിജയ്, സംഘം സെക്രട്ടറി മഞ്ജു ഫിലിപ്പോസ് എന്നിവര്‍ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ക്ഷീരവികസന ഡപ്യൂട്ടി /ഡയറക്ടര്‍ ആര്‍. രശ്മി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343316/chakkittapara-dairy-cooperative-society-golden-jubilee-celebrations-to-be-held-today)