---
title: "റംസാന്‍ കിറ്റ് വിതരണം "
english_title: "Ramadan kit distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343326/ramadan-kit-distribution"
published_at: "2026-02-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699962665a116_0000_ATTACH_ACCI.jpg"
keywords: []
---

# റംസാന്‍ കിറ്റ് വിതരണം 

> **Lead Summary:** **പേരാമ്പ്ര: **എംഇഎസ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനോട് അനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കിറ്റ് വിതരണം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എംഇഎസ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാനോട് അനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കിറ്റ് വിതരണം സംഘടിപ്പിച്ചു.

ടൗണ്‍ കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണ ഉദ്ഘാടനം മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ കെ.. എം ഷമീം നിര്‍വഹിച്ചു. ലോക കേരളസഭ അംഗവും. കൊയിലാണ്ടി എം ഇഎസ് താലൂക്ക് വൈസ് പ്രസിഡണ്ട് കൂടിയായ പി .കെ.കബീര്‍ സലാലയുടെ അധ്യക്ഷത വഹിച്ചു.

എ.എം.പി.ഹംസ, കെ. ഫൈസല്‍, ഷാനവാസ്, മഹമൂദ്,ടിപി.ഇസ്മായില്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി. എസ്.എം റിയാസ് സ്വാഗതംപറഞ്ഞ ചടങ്ങില്‍ ട്രഷറര്‍. വി. പി ബഷീര്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343326/ramadan-kit-distribution)