---
title: "വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി"
english_title: "Vallipetta Kariyathan Devasthanam Tira Mahotsavam flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343408/vallipetta-kariyathan-devasthanam-tira-mahotsavam-flagged-off"
published_at: "2026-02-21T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999a714c7541_jyu.JPG"
keywords: []
---

# വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി

> **Lead Summary:** **പട്ടാണിപാറ : **വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി. വള്ളിപ്പറ്റ ബാലന്‍ നായര്‍, അരീക്കന്‍ചാലില്‍ കുഞ്ഞിരാമന്‍ നായര്‍, വടേക്കര ബാബു, വള്ളിപ്പറ്റ ബാബു, ജനീഷ്, ചന്ദ്രന്‍, രാമനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളയാറ കേളന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തി.

## Article Content

**പട്ടാണിപാറ : **വള്ളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം കൊടിയേറി. വള്ളിപ്പറ്റ ബാലന്‍ നായര്‍, അരീക്കന്‍ചാലില്‍ കുഞ്ഞിരാമന്‍ നായര്‍, വടേക്കര ബാബു, വള്ളിപ്പറ്റ ബാബു, ജനീഷ്, ചന്ദ്രന്‍, രാമനാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിളയാറ കേളന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തി.

ഫെബ്രുവരി 27 ന് രാവിലെ ഇളനീര്‍ കുലമുറി, പുതിയോന്‍ വെള്ളാട്ട്, കരിയാത്തന്‍ വെള്ളാട്ട്, വെള്ളക്കെട്ട്, നാല്‍പ്പതിന്റെ കൊടുക്ക, പന്തംപിടിച്ച് തിറ (കരിയാത്തന്‍ തിറ), ചാന്തോലം എന്നിവയും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343408/vallipetta-kariyathan-devasthanam-tira-mahotsavam-flagged-off)