---
title: "കുട്ടികള്‍ ആവശ്യപ്പെട്ടു; ഇനി പേരാമ്പ്രക്ക് അഴകേറും "
english_title: "The children demanded; Now Peramprak will be Azhaker"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343422/the-children-demanded-now-peramprak-will-be-azhaker"
published_at: "2026-02-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999c40876d1c_sim.JPG"
keywords: []
---

# കുട്ടികള്‍ ആവശ്യപ്പെട്ടു; ഇനി പേരാമ്പ്രക്ക് അഴകേറും 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭയില്‍ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ വിദ്യാലയത്തില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ക്ലീന്‍ പേരാമ്പ്ര എന്നത്. ശുചിത്വ പദ്ധതികളുടെ കാര്യക്ഷമമല്ലാത്ത അവസ്ഥയെ കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. പെരുകുന്ന നായശല്യത്തിനു പ്രധാന കാരണം മാലിന്യമാണെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭയില്‍ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ വിദ്യാലയത്തില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ക്ലീന്‍ പേരാമ്പ്ര എന്നത്. ശുചിത്വ പദ്ധതികളുടെ കാര്യക്ഷമമല്ലാത്ത അവസ്ഥയെ കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതി. പെരുകുന്ന നായശല്യത്തിനു പ്രധാന കാരണം മാലിന്യമാണെന്നും കുട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാര്‍ത്ത അറിഞ്ഞ ജില്ലാ പഞ്ചായത്ത് ശുചിത്വ മിഷനുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ച 'അഴകേറും കോഴിക്കോട് 'സമ്പൂര്‍ണ ശുചിത്വ ക്യാമ്പയിന്റ പൈലറ്റ് പ്രൊജക്ടായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെ തിരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദുമായി നടത്തിയ ചര്‍ച്ചയില്‍ പൈലറ്റ് പദ്ധതി പേരാമ്പ്രയില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 24-02-26 ചൊവ്വാഴ്ച്ച കാലത്ത് 11 മണിക്ക് വിപുലമായ സ്വാഗത സംഘം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്താന്‍ തീരുമാനിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343422/the-children-demanded-now-peramprak-will-be-azhaker)