---
title: "വാര്‍ഡ് മെമ്പറുടെ ഇടപെടല്‍; ഒരു പ്രദേശത്ത് കുടിവെള്ളം ലഭ്യമായി"
english_title: "Ward member's intervention; Drinking water becomes available in an area"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343445/ward-members-intervention-drinking-water-becomes-available-in-an-area"
published_at: "2026-02-22T00:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999fae22134e_gyttt.JPG"
keywords: []
---

# വാര്‍ഡ് മെമ്പറുടെ ഇടപെടല്‍; ഒരു പ്രദേശത്ത് കുടിവെള്ളം ലഭ്യമായി

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 5-ാം വാര്‍ഡിലെ നീലോത്ത് - നടുക്കണ്ടി മീത്തല്‍ ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ളം മോട്ടോര്‍ തകരാറു മൂലം കഴിഞ്ഞ 8 മാസത്തോളമായി മുടങ്ങി കിടക്കുകയായിരുന്നു. വാര്‍ഡ് അംഗം സ്വപ്‌ന റിനീഷിന്റെ ഇടപെടല്‍ കൊണ്ട് ചേനോളി നീ ലോത്ത് - നടുക്കണ്ടി മീത്തല്‍ ഭാഗത്തുള്ള 45 ഓളം കുടുബങ്ങള്‍ക്ക് കുടി വെളളം ലഭ്യമായി.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് 5-ാം വാര്‍ഡിലെ നീലോത്ത് - നടുക്കണ്ടി മീത്തല്‍ ജലനിധി പദ്ധതി പ്രകാരമുള്ള കുടിവെള്ളം മോട്ടോര്‍ തകരാറു മൂലം കഴിഞ്ഞ 8 മാസത്തോളമായി മുടങ്ങി കിടക്കുകയായിരുന്നു. വാര്‍ഡ് അംഗം സ്വപ്‌ന റിനീഷിന്റെ ഇടപെടല്‍ കൊണ്ട് ചേനോളി നീ ലോത്ത് - നടുക്കണ്ടി മീത്തല്‍ ഭാഗത്തുള്ള 45 ഓളം കുടുബങ്ങള്‍ക്ക് കുടി വെളളം ലഭ്യമായി.

വാര്‍ഡ് അംഗം 'അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടിയെ നേരിട്ടു വിവരം അറിയിച്ചതിനെ തുടര്‍ന്നു അദ്ദേഹം പുതിയ മോട്ടോര്‍ നല്‍കാന്‍ തയ്യാറായി.വാര്‍ഡ് അംഗം സ്വപ്‌ന റിനീഷിന്റെ അധ്യക്ഷതയില്‍ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

എന്‍.പി. അസീസ്, ടി. സുരേഷ്, റഷീദ് മണ്ണച്ചാന്‍ കണ്ടി, വിജയന്‍ കൊല്ലമ്പത്ത്, വി.കെ ചന്ദ്രന്‍, കെ.കെ വത്സന്‍, സി.ആര്‍ സുധ, രജിന രഘു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343445/ward-members-intervention-drinking-water-becomes-available-in-an-area)