---
title: "ക്യാമ്പസുകളിലെ തനതിടങ്ങള്‍ കുട്ടികളില്‍ മാനവികതയും സ്വതന്ത്ര ചിന്താഗതിയും വളര്‍ത്തുന്നു; വി.ആര്‍. സുധീഷ് "
english_title: "Unique campuses nurture humane and independent thinking in children; VR Sudheesh"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34360/unique-campuses-nurture-humane-and-independent-thinking-in-children-vr-sudheesh"
published_at: "2022-03-28T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62415ba7d341a_0000 WATERMARK.jpg"
keywords: []
---

# ക്യാമ്പസുകളിലെ തനതിടങ്ങള്‍ കുട്ടികളില്‍ മാനവികതയും സ്വതന്ത്ര ചിന്താഗതിയും വളര്‍ത്തുന്നു; വി.ആര്‍. സുധീഷ് 

> **Lead Summary:** **പേരാമ്പ്ര: **വിദ്യാര്‍ത്ഥികളില്‍ മാനവിക ബോധവും സ്വതന്ത്ര ചിന്താഗതിയും വളര്‍ത്തുന്നത് കലാലയങ്ങളിലെ തനതിടങ്ങളാണന്ന് സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. സര്‍ഗാത്മകതയും മൂല്യബോധവും സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

**പേരാമ്പ്ര: **വിദ്യാര്‍ത്ഥികളില്‍ മാനവിക ബോധവും സ്വതന്ത്ര ചിന്താഗതിയും വളര്‍ത്തുന്നത് കലാലയങ്ങളിലെ തനതിടങ്ങളാണന്ന് സാഹിത്യകാരന്‍ വി.ആര്‍. സുധീഷ് അഭിപ്രായപ്പെട്ടു. സര്‍ഗാത്മകതയും മൂല്യബോധവും സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം ക്യാമ്പസില്‍ നിര്‍മ്മിച്ച തനതിടം മിനി പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ സി .അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മുപ്പത്തി അഞ്ച് വര്‍ഷം മുന്‍പ് പൂര്‍വ്വ അധ്യാപകന്‍ കോറോത്ത് വാസു നട്ട് പിടിപ്പിച്ച ഞാവല്‍ മരത്തിന്റെ ചുവട്ടിലാണ് തനതിടം ഒരുക്കിയത്.

50 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ ക്ലാസ് റൂമായും ഇത് ഉപയോഗിക്കാം. ചര്‍ച്ച ക്ലാസ്സുകള്‍, സെമിനാര്‍ , ഗസല്‍ തുടങ്ങിയ പരിപാടികളും നടത്തി. കോറോത്ത് വാസു, ശില്‍പി പ്രകാശന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രധാനധ്യാപകന്‍ കെ. അഷറഫ,് ഡോ: കെ.വി. അബു, സ്റ്റാഫ് സെക്രട്ടറി വി.എം. അഷറഫ്, പ്രോഗ്രാം ഓഫീസര്‍ കെ. ഷോബിന്‍, കെ. സമീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34360/unique-campuses-nurture-humane-and-independent-thinking-in-children-vr-sudheesh)