---
title: "കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കുവൈറ്റ് സാന്ത്വനത്തിന്റെ കൈത്താങ്ങ്"
english_title: "Kuwaiti Santhvanam extends support to Kuttiyadi Nanma Charitable Trust"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343696/kuwaiti-santhvanam-extends-support-to-kuttiyadi-nanma-charitable-trust"
published_at: "2026-02-23T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c00f4464a9_ghj.JPG"
keywords: []
---

# കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കുവൈറ്റ് സാന്ത്വനത്തിന്റെ കൈത്താങ്ങ്

> **Lead Summary:** **കുറ്റ്യാടി : **പരിശുദ്ധ റംസാന്‍ മാസത്തില്‍ കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കുവൈറ്റ് സാന്ത്വനത്തിന്റെ കൈത്താങ്ങ്. പ്രവാസി ലോകത്ത് ശ്രദ്ധേയമായ സംഘടനയായ കുവൈറ്റ് സാന്ത്വനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ അനുവദിച്ചു.

## Article Content

**കുറ്റ്യാടി : **പരിശുദ്ധ റംസാന്‍ മാസത്തില്‍ കുറ്റ്യാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കുവൈറ്റ് സാന്ത്വനത്തിന്റെ കൈത്താങ്ങ്. പ്രവാസി ലോകത്ത് ശ്രദ്ധേയമായ സംഘടനയായ കുവൈറ്റ് സാന്ത്വനത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ അനുവദിച്ചു.

നന്മയില്‍ വെച്ച് നടന്ന ചടങ്ങില്‍ കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ്, ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ കൈമാറി. നിരവധി തവണകളിലായി കുവൈറ്റ് സാന്ത്വനത്തിന്റെ സഹായം നന്മക്ക് ലഭിച്ചിട്ടുണ്ടെന്നും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റ് സാന്ത്വനത്തിന്റെ സഹായങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

ചടങ്ങില്‍ കേളോത്ത് ഹമീദ്, ട്രസ്റ്റ് ഭാരവാഹികളായ ജമാല്‍ കണ്ണോത്ത്, കെ. ബഷീര്‍ ഉബൈദ് വാഴയില്‍, കിണറ്റുംകണ്ടി അമ്മദ്, സമീര്‍ പൂവ്വത്തിങ്കല്‍, സി.കെ ഹമീദ്, എ.എസ് അബ്ബാസ്, ഒ.സി നൗഷാദ്, സി.വി ജമാല്‍, സലാം തോട്ടത്തില്‍, കെ.കെ കുഞ്ഞമ്മദ്, വി.പി.എം ചന്ദ്രന്‍, കെ.കെ മുഹമ്മദലി, വി. അബ്ദുല്‍കരീം തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343696/kuwaiti-santhvanam-extends-support-to-kuttiyadi-nanma-charitable-trust)