---
title: "റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ച് കോടിയേരി ഗ്രന്ഥാലയം & വായനശാല കാവില്‍"
english_title: "Kodiyeri Library & Reading Room organizes Republic Audience at naduvannur "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343707/kodiyeri-library-reading-room-organizes-republic-audience-at-naduvannur"
published_at: "2026-02-23T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c094b7e0ff_bll.JPG"
keywords: []
---

# റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ച് കോടിയേരി ഗ്രന്ഥാലയം & വായനശാല കാവില്‍

> **Lead Summary:** **നടുവണ്ണൂര്‍:** കോടിയേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പ്രഫസര്‍ വി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** കോടിയേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് പ്രഫസര്‍ വി.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം അശോക് കുമാര്‍ ഭരണഘടനയുടെ ആമുഖ വായന നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ ലിജി തേച്ചേരി പ്രഭാഷണം നടത്തി. രവി മക്കാട്ട് ആശംസ നേര്‍ന്ന് സംസാരിച്ചു. സെക്രട്ടറി ഇ. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് അഷറഫ് പനച്ചിയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343707/kodiyeri-library-reading-room-organizes-republic-audience-at-naduvannur)