---
title: "ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു "
english_title: "Biodiversity awareness seminar organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343751/biodiversity-awareness-seminar-organized-at-perambra"
published_at: "2026-02-23T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699c29eb90869_oli.JPG"
keywords: []
---

# ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ജൈവ വൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബുകള്‍, സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിനു വേണ്ട സഹായം നല്കുന്നത് സാസ്ഥാന സര്‍ക്കാറിന്റ ജൈവ വൈവിധ്യ ബോര്‍ഡാണ്.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ ജൈവ വൈവിധ്യ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബുകള്‍, സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്നിവയുമായി സഹകരിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജൈവ വൈവിധ്യ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിനു വേണ്ട സഹായം നല്കുന്നത് സാസ്ഥാന സര്‍ക്കാറിന്റ ജൈവ വൈവിധ്യ ബോര്‍ഡാണ്.

കാര്‍ഷിക മേഖലയിലെ ഔദ്യോഗിക നിര്‍വഹണത്തിന് 2025 വര്‍ഷത്തെ കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാര ജേതാവായ ഡോ: അഹല്‍ജിത്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു.മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റിസര്‍ച്ച് ഫെലോ ഡോ: മിഥുന്‍ വേണുഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു.

ആവാസ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സൂക്ഷ്മ ജീവികള്‍ മുതല്‍ നീല തിമിംഗലം വരെയുളള ജന്തുകള്‍ ആവാസ ശൃംഖലയില്‍ എപ്രകാരം ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും, ജൈവ വൈവിധ്യം എന്നാല്‍ കേവലം സസ്യങ്ങളും ജീവജാലങ്ങളുമല്ല എന്നും അവ പണം കൊടുക്കാതെ പ്രകൃതി നമുക്ക് തന്ന വരദാനമാണെന്നും അതിന് കാവലാളാകേണ്ടത് നാമോരോരുത്തരുടേയും കടമയാണെന്നും ഉദാഹരണങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കി.

ബയോ ഡൈവേര്‍സിറ്റി ക്ലബ് കോര്‍ഡിനേറ്റര്‍ കെ മിനി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.വി ജിജി കെ.ജി. പ്രധാനധ്യാപിക ഇ.എം ലീന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343751/biodiversity-awareness-seminar-organized-at-perambra)