---
title: "വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "Perambra Grama Panchayat organizes development seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343815/perambra-grama-panchayat-organizes-development-seminar"
published_at: "2026-02-24T00:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ca04a9dc36_tyy.JPG"
keywords: []
---

# വികസന സെമിനാര്‍ സംഘടിപ്പിച്ച് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര**: സുസ്ഥിരവും ഉള്‍ച്ചേര്‍ന്നതുമായ വികസനത്തിന് ഊന്നല്‍ നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. രോഗങ്ങള്‍ വന്ന് ചികില്‍സിക്കുന്നതിനപ്പുറത്ത് രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കിയും, ഡിസബിലിറ്റി സൗഹൃദ പേരാമ്പ്രയെന്നതും, നാടിന്റെ ശുചിത്വത്തിനായി ജില്ലാ പഞ്ചായത്തുമായി സഹകരിക്കുന്ന അഴകേറും പേരാമ്പ്ര പദ്ധതി അവതരിപ്പിച്ചും, പാലിയേറ്റീവില്‍ ഒരു പുതിയ യൂണിറ്റിന് തുടക്കം കുറിച്ചും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പുതിയ പദ്ധതി ആശയങ്ങള്‍ അവതരിപ്പിച്ചും, കുടിവെള്ളത്തിന് പ്രാധാന്യം നല്‍കിയും പേരാമ്പ്രയുടെ വികസന സെമിനാറിന് തുടക്കമിട്ടു.

## Article Content

**പേരാമ്പ്ര**: സുസ്ഥിരവും ഉള്‍ച്ചേര്‍ന്നതുമായ വികസനത്തിന് ഊന്നല്‍ നല്‍കി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. രോഗങ്ങള്‍ വന്ന് ചികില്‍സിക്കുന്നതിനപ്പുറത്ത് രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കിയും, ഡിസബിലിറ്റി സൗഹൃദ പേരാമ്പ്രയെന്നതും, നാടിന്റെ ശുചിത്വത്തിനായി ജില്ലാ പഞ്ചായത്തുമായി സഹകരിക്കുന്ന അഴകേറും പേരാമ്പ്ര പദ്ധതി അവതരിപ്പിച്ചും, പാലിയേറ്റീവില്‍ ഒരു പുതിയ യൂണിറ്റിന് തുടക്കം കുറിച്ചും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പുതിയ പദ്ധതി ആശയങ്ങള്‍ അവതരിപ്പിച്ചും, കുടിവെള്ളത്തിന് പ്രാധാന്യം നല്‍കിയും പേരാമ്പ്രയുടെ വികസന സെമിനാറിന് തുടക്കമിട്ടു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. വികസന സമിതി സ്ഥിരം അധ്യക്ഷ അഡ്വ. അപര്‍ണ്ണ വികസന കരട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് വഹീദ പാറേമ്മല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് എടത്തുംക്കര ഇബ്രാഹിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്യര്‍പേഴ്‌സന്‍മാരായ ആര്‍.കെ രജീഷ് കുമാര്‍, വി.കെ. നാസിദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു കൊമ്മിണിയോട്ട്, രാധാകൃഷ്ണന്‍, വിനു നാഗത്ത്, സജീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സുകുമാരന്‍, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ ബൈജു ആയടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം വികസന സമിതി അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് പദ്ധതി ചര്‍ച്ച ചെയ്യുകയും പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343815/perambra-grama-panchayat-organizes-development-seminar)