---
title: "എരവട്ടൂര്‍ നരിക്കിലാപുഴക്ക് സമീപമുള്ള അനധികൃത കയ്യേറ്റം തടയണമെന്ന് കെഎസ്‌കെടിയു "
english_title: "KSKTU urges to stop illegal encroachment near Eravatoor Narikila river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34385/ksktu-urges-to-stop-illegal-encroachment-near-eravatoor-narikila-river"
published_at: "2022-03-28T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624176265147f_0000 WATER MARK.JPG"
keywords: []
---

# എരവട്ടൂര്‍ നരിക്കിലാപുഴക്ക് സമീപമുള്ള അനധികൃത കയ്യേറ്റം തടയണമെന്ന് കെഎസ്‌കെടിയു 

> **Lead Summary:**  **പേരാമ്പ്ര:** ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എരവട്ടൂര്‍ നരിക്കിലാപുഴക്ക് സമീപം അനധികൃത നിര്‍മ്മാണ പ്രവൃത്തിയും അനധികൃത കയ്യേറ്റവും തടയണമെന്ന് കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

 **പേരാമ്പ്ര:** ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എരവട്ടൂര്‍ നരിക്കിലാപുഴക്ക് സമീപം അനധികൃത നിര്‍മ്മാണ പ്രവൃത്തിയും അനധികൃത കയ്യേറ്റവും തടയണമെന്ന് കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറി എന്‍.എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ കെ.പി. രവീന്ദ്രന്‍ അധ്യക്ഷനായി.

എം.എം. സുഗതന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിച്ചു. ഭാരവാഹികളായി എം.എം. സുഗതന്‍ സെക്രട്ടറി കെ.പി. രവീന്ദ്രന്‍ പ്രസിഡന്റ് എന്നിവരെ തെരെഞ്ഞെടുത്തു.

ടി.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34385/ksktu-urges-to-stop-illegal-encroachment-near-eravatoor-narikila-river)