---
title: "വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല "
english_title: "Kalloor Public Library organizes knowledge development session"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343856/kalloor-public-library-organizes-knowledge-development-session"
published_at: "2026-02-24T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d2d098ddbe_kkkkkkkkkkk.JPG"
keywords: []
---

# വിജ്ഞാന വികസന സദസ് സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല 

> **Lead Summary:** **പേരാമ്പ്ര:** കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കല്ലൂര്‍ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം കെ.എം. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ഗ്രന്ഥശാലാ പ്രസിഡണ്ട് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അജയ് ആവള മുഖ്വപ്രഭാഷണം നടത്തി. നൂല്‍ പാറ്റേണ്‍ ചിത്രകാരന്‍ ടി.കെ രാഹുലിനെ ചടങ്ങില്‍ അനുമോദിച്ചു. സുമതി വാഴയില്‍, പി.കെ. കൃഷ്ണദാസ്, കെ. സത്യന്‍, ടി.കെ രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി പി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാവേദി സെക്രട്ടറി പി.സി ഗ്രീഷ നന്ദിയും പറഞ്ഞു. റിപ്പബ്ലിക് ദിന സദസിനോടനുബന്ധിച്ച വിവിധ പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343856/kalloor-public-library-organizes-knowledge-development-session)