---
title: "നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ ചരിത്ര വിജയവുമായി മുന്നോട്ട്; വിജയികളെ അനുമോദിച്ചു "
english_title: "Nochchad AMLP School goes ahead with historic success; Congratulations to the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34393/nochchad-amlp-school-goes-ahead-with-historic-success-congratulations-to-the-winners"
published_at: "2022-03-28T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624182677b23b_0000 WATERMARK.jpg"
keywords: []
---

# നൊച്ചാട് എഎംഎല്‍പി സ്‌കൂള്‍ ചരിത്ര വിജയവുമായി മുന്നോട്ട്; വിജയികളെ അനുമോദിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിക്കളെയും, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ പൂര്‍ച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിക്കളെയും, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ പൂര്‍ച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു.

സ്‌കൂള്‍ പിടിഎ യുടെ നേത്യത്വത്തിലാണ് അനുമോദന ചടങ്ങ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ അനുമോദന ചടങ്ങ് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് അംഗം സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു.

പിടിഎ പ്രസിഡന്റ് ടി.ടി. അബ്ദുള്‍ സലാം, എംപിടിഎ ചെയര്‍ പെഴ്‌സണ്‍ സജില, മുഹമ്മദ് റസ്വിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ പ്രധാനധ്യാപകന്‍ എ.കെ. അസ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ അധ്യാപകന്‍ ടി. അബ്ദുളള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34393/nochchad-amlp-school-goes-ahead-with-historic-success-congratulations-to-the-winners)