---
title: "മുന്‍ മുഖ്യമന്ത്രി സി.എച്ച.് മുഹമ്മദ് കോയയുടെ പേര് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന് നല്‍കാന്‍ അധികാരികള്‍ തയ്യാറാവണം"
english_title: "Authorities should be prepared to name the newly constructed block of the school after former Chief Minister CH Mohammad Koya."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34397/authorities-should-be-prepared-to-name-the-newly-constructed-block-of-the-school-after-former-chief-minister-ch-mohammad-koya"
published_at: "2022-03-28T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241877ba4e49_0000 WATERMARK.jpg"
keywords: []
---

# മുന്‍ മുഖ്യമന്ത്രി സി.എച്ച.് മുഹമ്മദ് കോയയുടെ പേര് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബ്ലോക്കിന് നല്‍കാന്‍ അധികാരികള്‍ തയ്യാറാവണം

> **Lead Summary:** ** പടന്ന കടപ്പുറം :** വലിയ പറമ്പ പഞ്ചായത്തിലെ സംഘടനാ പ്രവര്‍ത്തന ശക്തീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പടന്ന കടപ്പുറം പി. മഹമൂദ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന വലിയപറമ്പ പഞ്ചായത്ത് എംഎസ്എഫ് കൗണ്‍സില്‍ മീറ്റില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ മാവിലാടം സ്വാഗതം പറഞ്ഞു.

## Article Content

** പടന്ന കടപ്പുറം :** വലിയ പറമ്പ പഞ്ചായത്തിലെ സംഘടനാ പ്രവര്‍ത്തന ശക്തീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം പടന്ന കടപ്പുറം പി. മഹമൂദ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന വലിയപറമ്പ പഞ്ചായത്ത് എംഎസ്എഫ് കൗണ്‍സില്‍ മീറ്റില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ മാവിലാടം സ്വാഗതം പറഞ്ഞു.

ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം ശിഹാബ് പി.കെ. യുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന യൂത്ത് ലീഗ് നേതാവ് സഈദ് എം. വലിയ പറമ്പ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ എംഎസ്എഫ് ട്രഷറര്‍ അസ് ഹറുദ്ധീന്‍ മണിയനോടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം എംഎസ്എഫ് സെക്രട്ടറി അബൂബക്കര്‍ പടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വലിയ പറമ്പ പഞ്ചായത്ത് അനുവദിച്ചു തരുന്നതിന് നിര്‍ണായക പങ്ക് വഹിക്കുകയും കടലോര മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന വിധം പടന്ന കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹൈസ്‌കൂള്‍ അനുവദിച്ചു തരികയും ചെയ്ത ജാതി മത ഭേദമന്യേ സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്യുന്ന മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേര് പടന്നകടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കിന് നല്‍കാന്‍ ബന്ധപ്പെട്ട ജില്ല പ്രാദേശിക അധികാരികള്‍ മുന്നോട്ടു വരണമെന്ന് കൗണ്‍സില്‍ മീറ്റ് പാസാക്കിയ പ്രമേത്തിലൂടെ ആവശ്യപ്പെട്ടു.

കാലപ്പഴക്കം കാരണം പൊളിച്ചു മാറ്റിയ ബ്ലോക്കിനുണ്ടായിരുന്ന സി.എച്ച്. ന്റെ നാമം പുതിയ ബ്ലോക്കിന് നല്‍കും എന്ന് അന്നത്തെ സ്‌കൂള്‍ ഭരണ സമിതി എടുത്ത തീരുമാനം നടപ്പാക്കണമെന്നും കൗണ്‍സില്‍ മീറ്റ് അവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ.പി. ഇയാസ് വലിയ പറമ്പ, വൈസ് പ്രസിഡന്റ് ഫായിസ് യു പന്ത്രണ്ടില്‍, എം.കെ. അബ്ദുല്ല പടന്ന കടപ്പുറം, മുഹമ്മദ് ശാഹുല്‍ മാവിലാടം, ജനറല്‍ സെക്രട്ടറി ഫയാസ് അഹ്മദ് പന്ത്രണ്ടില്‍, ജോയിന്‍ സെക്രട്ടറി ഫര്‍ഹാദ് റഹുഫ് വലിയ പറമ്പ, പി.കെ. സഹല്‍ പടന്ന കടപ്പുറം ട്രെഷറര്‍ സഹദ് ടി.കെ. പടന്ന കടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു. മഹ്റുഫ് അഷ്റഫ്, ഫര്‍വീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34397/authorities-should-be-prepared-to-name-the-newly-constructed-block-of-the-school-after-former-chief-minister-ch-mohammad-koya)