---
title: "ആരോപണം വസ്തുതാ വിരുദ്ധം ; ടി.പി രാമകൃഷ്ണന്‍ എംഎല്‍എ"
english_title: "Allegation is against the facts; T.P. Ramakrishnan MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344145/allegation-is-against-the-facts-tp-ramakrishnan-mla"
published_at: "2026-02-25T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699eb3388e979_tp.JPG"
keywords: []
---

# ആരോപണം വസ്തുതാ വിരുദ്ധം ; ടി.പി രാമകൃഷ്ണന്‍ എംഎല്‍എ

> **Lead Summary:** **പേരാമ്പ്ര: **ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. നെച്ചാട് പഞ്ചായത്തിലെ കീഴില്‍ മീത്തല്‍ ബാലന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പേരാമ്പ്ര റസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര: **ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ. നെച്ചാട് പഞ്ചായത്തിലെ കീഴില്‍ മീത്തല്‍ ബാലന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പേരാമ്പ്ര റസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണ വിവരം നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതിനെത്തുടര്‍ന്ന് മരണവീട്ടില്‍ എത്തുകയും വീട്ടിലുള്ളവരെ സമാശ്വസിപ്പിക്കുകയും മാത്രമാണ് താന്‍ ചെയ്തതെന്നും എംഎല്‍എ പറഞ്ഞു മാത്രവുമല്ല ഈ സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എ എന്ന നിലയ്ക്ക് തനിക്കും ഒരു പരാതി തരണം എന്നാണ് താന്‍ പറഞ്ഞതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. താന്‍ പറയുന്നത് അവിടെ ഉള്ളവരും ബന്ധുക്കളും കേട്ടിരുന്നതായും ടി.പി പറഞ്ഞു.

ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം വന്നത്. ഈ സംഭവം അബദ്ധത്തില്‍ പറ്റിപ്പോയതാണ് അതുകൊണ്ട് ഇത് സാരമാക്കേണ്ടതില്ല എന്ന് താന്‍ പറഞ്ഞതായാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത് ഇത് സത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ തന്നെ വിളിച്ച് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

തന്നെ അപമാനിക്കുന്നതിന് തുല്യമാണ് ഈ ആരോപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണെന്നാണ് അദ്ദേഹം മനസ്സിലാക്കുന്നതെന്നും പറഞ്ഞു. ഈ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടികള്‍ എടുക്കാന്‍ ആണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആരോപണം വളരെ ദുഃഖകരമായി പോയി എന്നും അദ്ദേഹം പറഞ്ഞു.

**

**

**

**

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344145/allegation-is-against-the-facts-tp-ramakrishnan-mla)