---
title: "അഡ്വ. പി ശങ്കരന്‍ ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു"
english_title: "Adv. P. Shankaran's death anniversary observed appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344179/adv-p-shankarans-death-anniversary-observed-appropriately"
published_at: "2026-02-25T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ec4b2ad922_ui.JPG"
keywords: []
---

# അഡ്വ. പി ശങ്കരന്‍ ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയും എംപിയുമായിരുന്ന അഡ്വ. പി ശങ്കരന്റെ 6-ാം ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലത്ത് വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **കോണ്‍ഗ്രസ് നേതാവും, മുന്‍ മന്ത്രിയും എംപിയുമായിരുന്ന അഡ്വ. പി ശങ്കരന്റെ 6-ാം ചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലത്ത് വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിനെയും കെ കരുണാകരനെയും ഒരുപോലെ സ്‌നേഹിച്ച പി. ശങ്കരന്‍ നിശ്ചയദാര്‍ഢ്യവും ആത്മധൈര്യവും ഉണ്ടായിരുന്ന നേതാവായിരുന്നെന്നും അദ്ദേഹത്തിന് ശേഷം ജില്ലയില്‍ നിന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ലെന്നും ഇത്തവണ ജില്ലയില്‍ നിന്ന് എംഎല്‍എ മാരെ നിയമ സഭയില്‍ എത്തിച്ച് അദ്ദേഹത്തോടുള്ള ആദരവ് കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ. ബാല നാരായണന്‍, സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, ഇ.വി രാമചന്ദ്രന്‍, ഉമ്മര്‍ തണ്ടോറ, എസ്. സുനന്ദ്, വി.ടി സൂരജ്, പി.എം പ്രകാശന്‍, ഇ.ടി സത്യന്‍, പി.എസ് സുനില്‍കുമാര്‍, പ്രകാശന്‍ കന്നാട്ടി, സന്തോഷ് കോശി, ബാബു തത്തക്കാടന്‍, സത്യന്‍ കല്ലൂര്‍, എന്‍.പി വിജയന്‍, പി.സി രാധാകൃഷ്ണന്‍, വിജയ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി ഇബ്രാഹിം സ്വാഗതം പറഞ്ഞു ചടങ്ങില്‍ ഷാജു പൊന്‍ പറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344179/adv-p-shankarans-death-anniversary-observed-appropriately)