---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Changaroth Grama Panchayat Development Seminar Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344183/changaroth-grama-panchayat-development-seminar-organized"
published_at: "2026-02-25T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ec63cc8ad1_huyyy.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സുനന്ദ് കരട് പദ്ധതി അവതരണം നടത്തി.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. സുനന്ദ് കരട് പദ്ധതി അവതരണം നടത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.ബി താര, കെ.എം ഇസ്മയില്‍, എം.കെ ഫാത്തിമ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഇ.ടി സരീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എന്‍.പി സത്യവതി, വി.പി ഇബ്രാഹിം, ആനേരി നസീര്‍, എം. അരവിന്ദാഷന്‍, ഇല്ലത്ത് മോഹനന്‍, വിജയന്‍ ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. ശീതള സ്വാഗതം പറഞ്ഞ ചടങ്ങിന് ക്ലര്‍ക്ക് വി.പി ബിജോയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344183/changaroth-grama-panchayat-development-seminar-organized)