---
title: "ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കേരളാ കോണ്‍ഗ്രസ്"
english_title: "Sitting judge should investigate incident of black flag being shown to Health Minister: Kerala Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344389/sitting-judge-should-investigate-incident-of-black-flag-being-shown-to-health-minister-kerala-congress"
published_at: "2026-02-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a011146d889_cheruvannur.JPG"
keywords: []
---

# ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം: കേരളാ കോണ്‍ഗ്രസ്

> **Lead Summary:** **കോഴിക്കോട്:** ആരോഗ്യമന്ത്രിയെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ അഡ്മിറ്റ് ആയ സംഭവം ഒരു സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിക്കുകയും നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും വേണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു. 

## Article Content

**കോഴിക്കോട്:** ആരോഗ്യമന്ത്രിയെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ അഡ്മിറ്റ് ആയ സംഭവം ഒരു സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിക്കുകയും നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും വേണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു. 

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംഭവ സമയത്ത് നിരവധി ദൃശ്യ മാധ്യമ ചാനലുകള്‍ ഉണ്ടായിരുന്നു.പക്ഷേ ഒരു ചാനല്‍ ക്യാമറയില്‍ പോലും മന്ത്രി അക്രമിക്കപ്പെടുന്ന ദൃശ്യം പതിഞ്ഞിട്ടില്ല.

സത്യാവസ്ഥ അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് .ആരോഗ്യ കേരളം വെന്റിലേറ്ററിലായത് മറച്ചു പിടിക്കാന്‍ ഉള്ള ഗൂഢ ശ്രമമാണ് ഈ ഐസിയു നാടകമെന്നും യോഗം ആരോപിച്ചു. 

കേരളത്തിന്റെ സമസ്ത മേഖലകളും തകര്‍ത്ത ഇടത് ദുര്‍ഭരണത്തെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത തുടച്ച് മാറ്റുമെന്നും യോഗം വിലയിരുത്തി.

പാര്‍ട്ടി സംസ്ഥാന ഫണ്ട് ശേഖരണവും ഭവന സന്ദര്‍ശനവും മാര്‍ച്ച് 3 ന് ആരംഭിക്കും. 21ന് കേന്ദ്ര - കേരള സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവമ്പാടിയില്‍ വന്‍ കര്‍ഷക റാലി സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344389/sitting-judge-should-investigate-incident-of-black-flag-being-shown-to-health-minister-kerala-congress)