---
title: "കെപിഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു"
english_title: "KPA organized Kozhikode Rural District Conference "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344398/kpa-organized-kozhikode-rural-district-conference"
published_at: "2026-02-26T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a018d6c7fd5_bh.JPG"
keywords: []
---

# കെപിഎ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂര്‍:** **കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 39-ാം മത് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

## Article Content

നടുവണ്ണൂര്‍:** **കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 39-ാം മത് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

എ.പി. നിഷാര അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിഎ കോഴിക്കോട് റൂറല്‍ പ്രസിഡണ്ട് വി.പി. സുനില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എസ്‌ഐ ഫറാഷ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് റൂറല്‍ അഡിഷണല്‍ എസ്പി സജേഷ് വാഴാളപ്പില്‍, കെപിഎ സംസ്ഥാന പ്രസിഡണ്ട് ജി.പി. അഭിജിത്ത്, വടകര ഡിവൈഎസ്പി കെ സനില്‍ കുമാര്‍, പേരാമ്പ്ര ഡിവൈഎസ്പി ടെ.ഇ പ്രേമചന്ദ്രന്‍, കെപിഒഎ കോഴിക്കോട് റൂറല്‍ സെക്രട്ടറി വി.പി ശിവദാസന്‍, കെപിഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ നൗഫല്‍, കെപിഎ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി സുഖിലേഷ്, കെപിഎ കോഴിക്കോട് സിറ്റി സെക്രട്ടറി കെ.ടി. നിറാസ് തുടങ്ങിയവര്‍ സംസാരിച്ചു.

കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എ സുധീര്‍ഖാന്‍ സംഘടന കമ്മറ്റി റിപ്പോര്‍ട്ടും കെപിഎ കോഴിക്കോട് റൂറല്‍ സെക്രട്ടറി രജീഷ് ചെമ്മേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെപിഎ കോഴിക്കോട് റൂറല്‍ ട്രഷറര്‍ കെ.സി. സുഭാഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെപിഎ കോഴിക്കോട് റൂറല്‍ വൈസ് പ്രസിഡന്റ് എ ബിജു പ്രമേയം അവതരിപ്പിച്ചു.

സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇ നിസാര്‍ സ്വാഗതം പറഞ്ഞ സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344398/kpa-organized-kozhikode-rural-district-conference)