---
title: "പേരാമ്പ്ര വില്ലേജ് ഡിജിറ്റല്‍ റീ റിസര്‍വെ ഉദ്ഘാടനം "
english_title: "Perambra Village Digital Reserve inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344406/perambra-village-digital-reserve-inaugurated"
published_at: "2026-02-26T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a01d627ed56_ummar.JPG"
keywords: []
---

# പേരാമ്പ്ര വില്ലേജ് ഡിജിറ്റല്‍ റീ റിസര്‍വെ ഉദ്ഘാടനം 

> **Lead Summary:** **പേരാമ്പ്ര: **എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആരംഭിച്ച ഡിജിറ്റല്‍ റിസര്‍വെ പേരാമ്പ്ര വില്ലേജില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ആരംഭിച്ച ഡിജിറ്റല്‍ റിസര്‍വെ പേരാമ്പ്ര വില്ലേജില്‍ ആരംഭിച്ചു.

കൊയിലാണ്ടി താലൂക്ക് പേരാമ്പ്ര വില്ലേജ് ഡിജിറ്റല്‍ റിസര്‍വെയുടെ ഉദ്ഘാടനം ചക്കിട്ടപാറ കോപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ വച്ച് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, പേരാമ്പ്ര വില്ലേജ് ഓഫീസര്‍ പി സലാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.പി ബാബു, എ.ജി ഭാസ്‌കരന്‍, ബാബു പള്ളിക്കൂടം, മൊയ്തീന്‍ കോടിയേരി, സുജാത മനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഐഇസി കോഡിനേറ്റര്‍ കെ.എം മുഹമ്മദലി പദ്ധതി വിശദീകരിച്ച് സംസാരിച്ചു.

അസി: ഡയറക്ടര്‍ സര്‍വെ റേഞ്ച് കോഴിക്കോട് കെ.എ.എസ് അജിത്ത് ജോണ്‍ സ്വാഗതവും വടകര റീ സര്‍വെ സൂപ്രണ്ട് ഷീബ ആര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344406/perambra-village-digital-reserve-inaugurated)