---
title: "മുഹമ്മദ് പേരാമ്പ്രക്ക് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ ഡോ.വി.പി സിദ്ധന്‍ സ്മാരക നാടകപുരസ്‌ക്കാരം"
english_title: "Mohammad Perambra Dr.V.P. Siddhan Memorial Drama Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34447/mohammad-perambra-drvp-siddhan-memorial-drama-award"
published_at: "2022-03-28T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241d1692082f_WATER MERK  NEW.JPG"
keywords: []
---

# മുഹമ്മദ് പേരാമ്പ്രക്ക് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ ഡോ.വി.പി സിദ്ധന്‍ സ്മാരക നാടകപുരസ്‌ക്കാരം

> **Lead Summary:** **ചെന്നൈ**: കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സി.ടി.എം.എ) ഡോ.വി.പി. സിദ്ധന്‍ സ്മാരക നാടക പുരസ്‌കാരം മലയാളത്തിന്റെ പ്രിയ നാടകനടന്‍ മുഹമ്മദ് പേരാമ്പ്രക്ക് സമ്മാനിച്ചു.

## Article Content

**ചെന്നൈ**: കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സി.ടി.എം.എ) ഡോ.വി.പി. സിദ്ധന്‍ സ്മാരക നാടക പുരസ്‌കാരം മലയാളത്തിന്റെ പ്രിയ നാടകനടന്‍ മുഹമ്മദ് പേരാമ്പ്രക്ക് സമ്മാനിച്ചു.

25,000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്‌കാരം.

ചെന്നൈയിലെ മലയാളി ക്ല ബ്ബില്‍ നടക്കുന്ന നാടകോത്സവ സമാപനസമ്മേളനത്തിലാണ് പുരസ്‌ക്കാരം നല്‍കിയത്.

ലോക നാടകദിനത്തിന്റെ ഭാഗമായി സി.ടി.എം.എ. സംഘടിപ്പിച്ച നാടകമേള ഒരിടവേളയ്ക്കുശേഷം ചെന്നൈ മലയാ ളികള്‍ക്ക് ദൃശ്യവിരുന്നായി.

വിവിധ മേഖലയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാര വിതരണവും നാടകോത്സവത്തിന്റെ ഭാഗമായി നടന്നു.

അമിഞ്ചിക്കര മലയാളിസമാജം അവതരിപ്പിച്ച ദി ഫസ്റ്റ് ഗോള്‍, ചെന്നൈ നാടകവേദിയുടെ അയനം, എന്‍.എസ്. ദാസ് കലാകേന്ദ്രത്തിന്റെ ദി എന്‍ഡ്, സിടിഎംഎയുടെ മുഖം എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.

ഡോ.സി.ജി രാജേന്ദ്ര ബാബു, ഡോ.ജി. പ്രഭ, ഡോ.കെ.കെ. അജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

എ.വി. അനൂപ്, വി.സി. പ്ര വീണ്‍, ടി.വി. വിജയകുമാര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ സി.ടി.എം.എ. പ്രസിഡന്റ് എം.കെ. സോമന്‍ മാത്യു അധ്യക്ഷനായി. സിനിമാ നിര്‍മ്മാതാവും നടനുമായ സന്തോഷ് ദാമോദരന്‍ മുഖ്യാതിഥിയായി.

ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.എ. ലത്തീഫ്, സി.ടി.എം.എ. ജനറല്‍ സെക്രട്ടറി എം.പി. അന്‍വര്‍, ഖജാന്‍ജി ആര്‍. രാധാകൃഷ്ണന്‍, ചെയര്‍മാന്‍ (പ്രോജക്ട്) സോമന്‍ കൈതക്കാട്, സി.കെ. വാസുക്കുട്ടന്‍, എന്‍. മുരളീധരന്‍ നമ്പ്യാര്‍, ഡോ. എ.സി. സുഹാസിനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34447/mohammad-perambra-drvp-siddhan-memorial-drama-award)