---
title: "ബാബു വട്ടക്കണ്ടി ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "Babu Vattakkandi's death anniversary observed at perambra "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344506/babu-vattakkandis-death-anniversary-observed-at-perambra"
published_at: "2026-02-27T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a125238600f_bbu.JPG"
keywords: []
---

# ബാബു വട്ടക്കണ്ടി ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറിയും, പേരാമ്പ്രയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ബാബു വട്ടക്കണ്ടിയുടെ പതിനാറാം ചരമവാര്‍ഷികദിനത്തില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി.

## Article Content

**പേരാമ്പ്ര: **കെഎസ്‌യു മുന്‍ ജില്ലാ സെക്രട്ടറിയും, പേരാമ്പ്രയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ബാബു വട്ടക്കണ്ടിയുടെ പതിനാറാം ചരമവാര്‍ഷികദിനത്തില്‍ പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടത്തി.

അനുസ്മരണ സമ്മേളനം കെപിസിസി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. രാജന്‍ മരുതേരി, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, മനോജ് എടാണി, വി.വി ദിനേശന്‍, ബാബു തത്തക്കാടന്‍, പി.എം പ്രകാശന്‍, ആര്‍ കെ. രജീഷ് കുമാര്‍, വാസു വേങ്ങേരി, സന്തോഷ്, വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344506/babu-vattakkandis-death-anniversary-observed-at-perambra)