---
title: " പേരാമ്പ്ര പൈതോത്ത് യുവധാര ഗ്രന്ഥാലയം സാംസ്‌കാരിക നിലയം ഉദ്ഘാടനം"
english_title: "Inauguration of Pythoth Yuvadhara Library Cultural Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34452/inauguration-of-pythoth-yuvadhara-library-cultural-center"
published_at: "2022-03-28T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241d8216f7aa_WATER MERK  NEW.JPG"
keywords: []
---

#  പേരാമ്പ്ര പൈതോത്ത് യുവധാര ഗ്രന്ഥാലയം സാംസ്‌കാരിക നിലയം ഉദ്ഘാടനം

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര പൈതോത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് നിര്‍മ്മിച്ച പൈതോത്ത് യുവധാര ഗ്രന്ഥാലയം സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയതു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര പൈതോത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപേയാഗിച്ച് നിര്‍മ്മിച്ച പൈതോത്ത് യുവധാര ഗ്രന്ഥാലയം സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയതു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു അധ്യക്ഷനായി. ഏ.കെ ബാലന്‍, പി.എം രാഘവന്‍, വി.എം അനുപ് കുമാര്‍, കെ.കെ സജീഷ്, ജയദേവന്‍, ടി.പി കുഞ്ഞികൃഷണന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് രാജന്‍ തിരുവോത്തിനെ ആദരിച്ചു. കാപ്പുമ്മല്‍ ചന്ദ്രന്‍ സ്വാഗതവും ടി.പി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34452/inauguration-of-pythoth-yuvadhara-library-cultural-center)