---
title: "സി.എച്ച് സെന്റര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം"
english_title: "CH Center Naduvannur Panchayat Level Fund Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344523/ch-center-naduvannur-panchayat-level-fund-inauguration"
published_at: "2026-02-27T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a131a20b425_ktk.jpg"
keywords: []
---

# സി.എച്ച് സെന്റര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം

> **Lead Summary:** **നടുവണ്ണൂര്‍ :** സി.എച്ച് സെന്റര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്രയവും ആശ്വാസവുമായ ഈ സ്ഥാപനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട കാഴ്ചപ്പാടുകള്‍ നല്‍കിവരുന്നു.

## Article Content

**നടുവണ്ണൂര്‍ :** സി.എച്ച് സെന്റര്‍ നടുവണ്ണൂര്‍ പഞ്ചായത്ത് തല ഫണ്ട് ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ക്ക് ആശ്രയവും ആശ്വാസവുമായ ഈ സ്ഥാപനം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ട കാഴ്ചപ്പാടുകള്‍ നല്‍കിവരുന്നു.

പഞ്ചായത്ത് തല ഫണ്ട് ഡോ : എ.എം. ശങ്കരന്‍ നമ്പൂതിരിയില്‍ നിന്ന് കോഡിനേറ്ററും മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷനുമായ ശിഹാബ് കാവില്‍ തുക ഏറ്റുവാങ്ങി.

ചടങ്ങില്‍ നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറര്‍ കെ.ടി.കെ. റഷീദ്, സെക്രട്ടറി പി.കെ. അഷ്‌റഫ്, കെഎംസിസി നേതാവ് സമദ് ദാബീസ്, ടി. കുഞ്ഞു, സഹീര്‍ തോട്ടുമൂല തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344523/ch-center-naduvannur-panchayat-level-fund-inauguration)