---
title: "കായണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും"
english_title: "Youth Congress public meeting and reception for public representatives in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344551/youth-congress-public-meeting-and-reception-for-public-representatives-in-kayanna"
published_at: "2026-02-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a140e6709f8_cheruvannur.JPG"
keywords: []
---

# കായണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും

> **Lead Summary:** **കായണ്ണ: **കായണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

## Article Content

**കായണ്ണ: **കായണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് പൊതുയോഗവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നാടകം കേരള ജനത പുച്ഛിച്ചു തള്ളുമെന്നും ഇത്തരം നാടകങ്ങള്‍ കയ്യോടെ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനം യുഡിഎഫിനെ അധികാരത്തില്‍ ഏറ്റുമെന്നും ഡോ. ജിന്റോ ജോണ്‍ പറഞ്ഞു.

യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അതുല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. സുദിന്‍ സുരേഷ്, രാഹുല്‍ ചാലില്‍, കെ. രാജീവന്‍, ഷീജ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി , കായണ്ണ ഗ്രാമപഞ്ചായത്ത് അംഗം ഫെറിന്‍ സേവിയര്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344551/youth-congress-public-meeting-and-reception-for-public-representatives-in-kayanna)