---
title: "മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ച സംഭവം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു"
english_title: "Elderly man dies after being beaten; Police arrest suspect"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344578/elderly-man-dies-after-being-beaten-police-arrest-suspect"
published_at: "2026-02-27T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15a412f98e_hyi.jpg"
keywords: []
---

# മര്‍ദ്ദനമേറ്റ് വയോധികന്‍ മരിച്ച സംഭവം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** പേരാമ്പ്ര: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേനോളി കീഴല്‍ മീത്തല്‍ വിനോദന്‍ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കാലത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.

## Article Content

പേരാമ്പ്ര: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേനോളി കീഴല്‍ മീത്തല്‍ വിനോദന്‍ ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കാലത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.

ഫെബ്രുവരി 8 ന് രാത്രിയായിരുന്നു 71 കാരനായ ചേനോളി കീഴല്‍ മീത്തല്‍ ബാലന് വിനോദന്റെ മര്‍ദ്ദനമേറ്റത്. ബാലന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഈ സംഭവത്തില്‍ സമീപവാസിയായ വിനോദന് എതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിരുന്നു. പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ പി ജംഷിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344578/elderly-man-dies-after-being-beaten-police-arrest-suspect)