---
title: "പേരാമ്പ്ര ബൈപാസില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "Auto overturns after losing control on Perambra bypass; three injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344617/auto-overturns-after-losing-control-on-perambra-bypass-three-injured"
published_at: "2026-02-27T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1726e2aca3_juiu.jpg"
keywords: []
---

# പേരാമ്പ്ര ബൈപാസില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബൈപാസില്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1.30 ഓടു കൂടിയാണ് അപകടം. കൈതക്കല്‍ സ്വദേശികളായ എമ്പക്കുന്നുമ്മല്‍ അര്‍ജുന്‍ , ഭാര്യ അഞ്ജിത , ആവള മേക്കുട്ടാട്ട് മീത്തല്‍ ജാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബൈപാസില്‍ ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് 1.30 ഓടു കൂടിയാണ് അപകടം. കൈതക്കല്‍ സ്വദേശികളായ എമ്പക്കുന്നുമ്മല്‍ അര്‍ജുന്‍ , ഭാര്യ അഞ്ജിത , ആവള മേക്കുട്ടാട്ട് മീത്തല്‍ ജാനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പേരാമ്പ്രയില്‍ നിന്നും കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ നിയന്ത്രണം വിട്ട് പത്തടിയോളം താഴ്ചയിലേക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344617/auto-overturns-after-losing-control-on-perambra-bypass-three-injured)