---
title: "കല്ലൂര്‍ പുറക്കിലേരി മല അംഗനവാടിയില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു"
english_title: "Iftar gathering organized at Kallur Purakkileri Mala Anganwadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344662/iftar-gathering-organized-at-kallur-purakkileri-mala-anganwadi"
published_at: "2026-02-27T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1cdcaabcfb_poo.JPG"
keywords: []
---

# കല്ലൂര്‍ പുറക്കിലേരി മല അംഗനവാടിയില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **ആദ്യാഷരങ്ങള്‍ മാത്രമല്ല മതേതരത്വത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും ബാലപാഠങ്ങളും കുരുന്നുകളെ പഠിപ്പിക്കുകയാണ് കല്ലൂര്‍ പുറക്കിലേരിമല അംഗനവാടിയിലെ ജീവനക്കാര്‍. ഇവിടുത്തെ അംഗനവാടിയില്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ റംസാന്‍ ദിനത്തില്‍ ഇഫ്ത്താര്‍ സംഗമം ഒരുക്കിയിരിക്കുകയാണിവര്‍.

## Article Content

**പേരാമ്പ്ര : **ആദ്യാഷരങ്ങള്‍ മാത്രമല്ല മതേതരത്വത്തിന്റെയും മാനവ സാഹോദര്യത്തിന്റെയും ബാലപാഠങ്ങളും കുരുന്നുകളെ പഠിപ്പിക്കുകയാണ് കല്ലൂര്‍ പുറക്കിലേരിമല അംഗനവാടിയിലെ ജീവനക്കാര്‍. ഇവിടുത്തെ അംഗനവാടിയില്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും പര്യായമായ റംസാന്‍ ദിനത്തില്‍ ഇഫ്ത്താര്‍ സംഗമം ഒരുക്കിയിരിക്കുകയാണിവര്‍.

സ്‌കൂളുകളിലും കോളെജുകളിലും മറ്റ് സ്ഥാപനങ്ങളിലെല്ലാം ഇഫ്ത്താര്‍ സംഗമവും നോമ്പ് തുറയും സംഘടിപ്പിക്കാറുണ്ടെങ്കിലും ഒരു അംഗനവാടിയില്‍ പൊതുവെ കാണാത്ത ചടങ്ങാണ് ഇവിടെ നടത്തിയത്. ചടങ്ങിന് നാട് ഒന്നാകെ ഒഴുകി എത്തി തങ്ങളുടെ കല്ലൂര്‍ എന്ന ഗ്രാമത്തിന്റെ വിശുദ്ധിയും സാഹോദര്യവും വിളിച്ചോതി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. സുനന്ദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി. നിഷ, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ. ഇബ്രാഹിം, പി.കെ. കൃഷ്ണദാസ്, സജീഷ് പുത്തൂര്‍, സിഡിഎസ് അംഗം തങ്കം വാഴയില്‍, അബ്ദുല്‍ റഹ്‌മാന്‍ സ്വര്‍ണ്ണമഹല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അംഗന്‍വാടി വര്‍ക്കര്‍ യു.സി സൗമ്യ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെല്‍പ്പര്‍ സി. ഷീബ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സമൂഹ നോമ്പ് തുറയില്‍ അംഗനവാടി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344662/iftar-gathering-organized-at-kallur-purakkileri-mala-anganwadi)