---
title: "കായണ്ണയിലെ ആള്‍ദൈവ തട്ടിപ്പ്: ആക്ഷന്‍ കമ്മിറ്റിയുമായി സര്‍വ്വ കക്ഷി നേതൃത്വം"
english_title: "Kayanna Aldeva Scam: All party leadership with action committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34469/kayanna-aldeva-scam-all-party-leadership-with-action-committee"
published_at: "2022-03-28T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6241f1f6878d6_WATER MERK  NEW.JPG"
keywords: []
---

# കായണ്ണയിലെ ആള്‍ദൈവ തട്ടിപ്പ്: ആക്ഷന്‍ കമ്മിറ്റിയുമായി സര്‍വ്വ കക്ഷി നേതൃത്വം

> **Lead Summary:** **കായണ്ണ:** കായണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചന്ദനം വയലില്‍ ക്ഷേത്രത്തിന്റെ മറവില്‍ ആള്‍ ദൈവം സി.പി. രവിയുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും, തട്ടിപ്പുകള്‍ക്കും, അന്ധവിശ്വാസ-അനാചാര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായി സര്‍വ്വ കക്ഷി നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**കായണ്ണ:** കായണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചന്ദനം വയലില്‍ ക്ഷേത്രത്തിന്റെ മറവില്‍ ആള്‍ ദൈവം സി.പി. രവിയുടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും, തട്ടിപ്പുകള്‍ക്കും, അന്ധവിശ്വാസ-അനാചാര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായി സര്‍വ്വ കക്ഷി നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വിശ്വാസം മറയാക്കി പാവപ്പെട്ട ജനങ്ങളെ സാമ്പത്തികമായും ലൈഗികമായും ചൂഷണം ചെയ്യുന്നതും സമൂഹത്തെ വെല്ലുവിളിക്കുന്ന പ്രാകൃത അനാചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുന്നതിനും ശക്തമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.വി. ബിന്‍ഷ അദ്ധ്യഷയായി.

ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.പി.ഗീത, ജയപ്രകാശ് കായണ്ണ, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ ബാലകൃഷ്ണന്‍, എന്‍ ചോയി, പി.എം അഭിലാഷ്, ഏ.സി ബാലന്‍, ശ്രീധരന്‍ ഏസി എന്നിവര്‍ സംസാരിച്ചു.

സി.ടി ഷിബു ചെയര്‍മാന്‍, കെ.ബാബു കണ്‍വീനര്‍ എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34469/kayanna-aldeva-scam-all-party-leadership-with-action-committee)