---
title: "മുളിയങ്ങലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Maveli Super Store opens in Muliangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344723/maveli-super-store-opens-in-muliangal"
published_at: "2026-02-28T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a27f8d86aeb_jiiy.jpg"
keywords: []
---

# മുളിയങ്ങലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** പേരാമ്പ്ര : സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മുളിയങ്ങല്‍ മാവേലി സ്റ്റോര്‍ സൂപ്പര്‍ സ്റ്റോര്‍ ആയി ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ -പൊതുവിതരണ - ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര : സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മുളിയങ്ങല്‍ മാവേലി സ്റ്റോര്‍ സൂപ്പര്‍ സ്റ്റോര്‍ ആയി ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ -പൊതുവിതരണ - ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍ ആദ്യവില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ. ഹനീഫ, ഗ്രമപഞ്ചായത്ത് അംഗങ്ങളായ എസ്.കെ. അസൈനാര്‍, എം.കെ. സുധ, ടി.പി. നാസര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി വല്‍സന്‍ എടക്കോടന്‍, വി.എം. മനോജ്, ഇ.ടി. സോമന്‍, ഷെമീം അഹമ്മദ്, എം. കുഞ്ഞിരാമനുണ്ണി, സജീവന്‍ കൊയിലോത്ത്, കെ.പി. ആലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സപ്ലൈ കോ റീജ്യനല്‍ അസിസ്റ്റന്റ് മാനേജര്‍ ടി.സി. അനൂപ് സ്വാഗതവും കെ.പി കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344723/maveli-super-store-opens-in-muliangal)