---
title: "കൊലക്കേസ് പ്രതിക്കെതിരെ നിസ്സാരവകുപ്പിട്ടത് സിപിഎം ഗൂഢാലോചന; എം മോഹനന്‍ "
english_title: "CPM's conspiracy to file a petty case against murder accused: M Mohanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344773/cpms-conspiracy-to-file-a-petty-case-against-murder-accused-m-mohanan"
published_at: "2026-02-28T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a3fbbcb2b_KIO.jpg"
keywords: []
---

# കൊലക്കേസ് പ്രതിക്കെതിരെ നിസ്സാരവകുപ്പിട്ടത് സിപിഎം ഗൂഢാലോചന; എം മോഹനന്‍ 

> **Lead Summary:** **പേരാമ്പ്ര: **കീഴല്‍ മീത്തല്‍ ബാലന്‍ വധകേസിലെ പ്രതിയായ അയല്‍വാസിയായ വിനോദന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുന്നതിന് പകരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് സിപിഎം പൊലീസ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **കീഴല്‍ മീത്തല്‍ ബാലന്‍ വധകേസിലെ പ്രതിയായ അയല്‍വാസിയായ വിനോദന്റെ പേരില്‍ കൊലപാതക കുറ്റം ചുമത്തി കേസെടുക്കുന്നതിന് പകരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത് സിപിഎം പൊലീസ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ഉത്തര മേഖല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ആരോപിച്ചു.

തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചതിനെ ബാലന്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് വിനോദന്‍ ചവിട്ടി വീഴത്തി കൊലപ്പെടുത്തിയതെന്നും പരിക്ക് പറ്റിഎട്ട് ദിവസം ബാലന്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല എന്നും മരിച്ച ബാലന്റെ ചിത എരിഞ്ഞടങ്ങുന്നതിന് മുമ്പ് കുടുബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ വിനോദന് ഒരു അബദ്ധം പറ്റിയതാണെന്നും കാര്യമാക്കരുതെന്നുമാണ് മക്കളോട് ആവശ്യപ്പെട്ടതെന്നും എംഎല്‍എയും സിപിഎമും പൊലീസില്‍ സ്വാധീനം ചെലുത്തി കേസ്സ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ അലംഭാവം രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചുകൊണ്ട് ബന്ധുക്കളെയും കൂട്ടി ബിജെപി പ്രതിഷേധവുമായി രംഗത്തു വന്നതിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസ് തയ്യാറായതെന്നും കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ആവശ്യപെടുന്നു എന്നും എസ്‌സി വിഭാഗത്തില്‍ പെട്ട ഒരാള്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുഡിഎഫ് മൗനം ദുരഹമാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344773/cpms-conspiracy-to-file-a-petty-case-against-murder-accused-m-mohanan)