---
title: " ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്"
english_title: "A reception and iftar feast were organized for the representatives of the people"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344778/a-reception-and-iftar-feast-were-organized-for-the-representatives-of-the-people"
published_at: "2026-02-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a8385b9be_FRT.jpg"
keywords: []
---

#  ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ച് സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്

> **Lead Summary:** പേരാമ്പ്ര: സില്‍വര്‍ കോളെജില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ആദ്യ സ്വാശ്രയ കോളെജ് ആയ സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇഫ്താര്‍ വിരുന്നിനോടൊപ്പം കഴിഞ്ഞ തൃതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച പേരാമ്പ്ര ബ്ലോക്ക്, പേരാമ്പ്ര, ചെറുവണ്ണൂര്‍, നൊച്ചാട്, കൂത്താളി പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ആദരവും ഉപഹാരവും നല്‍കി.

## Article Content

പേരാമ്പ്ര: സില്‍വര്‍ കോളെജില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. പേരാമ്പ്രയിലെ ആദ്യ സ്വാശ്രയ കോളെജ് ആയ സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഇഫ്താര്‍ വിരുന്നിനോടൊപ്പം കഴിഞ്ഞ തൃതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച പേരാമ്പ്ര ബ്ലോക്ക്, പേരാമ്പ്ര, ചെറുവണ്ണൂര്‍, നൊച്ചാട്, കൂത്താളി പഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് ആദരവും ഉപഹാരവും നല്‍കി.

പ്രശസ്ത സാഹിത്യകാരന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. കോളെജ് ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ സി.എച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മാനേജര്‍ എ.കെ തറുവയി ജനപ്രതിനിധികളെ ആദരിച്ചു. കോളെജ് എക്‌സിക്യൂട്ടീവ് അംഗം ഡോ. ഇസ്മയില്‍ മരുതേരി ഇഫ്താര്‍ സന്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഹനീഫ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ലതികാ വിനോദ്, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍, ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നളിനി നെല്ലൂര്‍, നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍, പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മല്‍, വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍, റോട്ടറി, ലയന്‍സ്സ് ക്ലബ് ഭാരവാഹികള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ ഇഫ്താര്‍ സംഗമം ഒരുമയുടെ ആഘോഷമാക്കി. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. സി വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹിം പുതുശ്ശേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344778/a-reception-and-iftar-feast-were-organized-for-the-representatives-of-the-people)