---
title: "കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി"
english_title: "Thira festival hoisted at Kariyathan temple at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344920/thira-festival-hoisted-at-kariyathan-temple-at-perambra"
published_at: "2026-03-01T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3d9eb18d0a_GYU.JPG"
keywords: []
---

# കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര : **ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. പൂജിച്ച കൊടി മേല്‍ശാന്തിയില്‍ നിന്നും കൊടിയേറ്റ അവകാശി കുനിയില്‍ രാജന്‍ ഏറ്റുവാങ്ങി കൊടിയേറ്റി.

## Article Content

**പേരാമ്പ്ര : **ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി. പൂജിച്ച കൊടി മേല്‍ശാന്തിയില്‍ നിന്നും കൊടിയേറ്റ അവകാശി കുനിയില്‍ രാജന്‍ ഏറ്റുവാങ്ങി കൊടിയേറ്റി.

മാര്‍ച്ച് നാല് മുതല്‍ ഏഴ് വരെയാണ് പ്രധാന ക്ഷേത്ര ചടങ്ങുകള്‍. 4 ന് കാലത്ത് മുതല്‍ ശുദ്ധികലശം, പഞ്ചപുണ്ണ്യാഹ ശുദ്ധി, ഉമാ മഹേശ്വര പൂജ, വൈകുന്നേരം സര്‍പ്പബലി, ഭഗവതി സേവ, ഗുരുതി പൂജ. 5 ന് ഗണപതി ഹോമം, നാളീകേര സമര്‍പ്പണം, കലശം ആടല്‍, നവകം പഞ്ചഗവ്യം, ലക്ഷ്മീ നാരായണ പൂജ, മൃത്യുജയ ഹോമം, ഭഗവതിയുടെ ചുറ്റുവിളക്ക്, തെയ്യന്മാടി കുറുപ്പിന്റെ കാര്‍മ്മികത്വത്തില്‍.

6 ന് കാലത്ത് നാളീകേര സമര്‍പ്പണം, ഇളനീര്‍ക്കുല മുറിക്ക് തുടക്കം, ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ഗ്രാമപ്രദക്ഷിണം, ദേവീ ദേവന്മാരെ തിരുവായുധത്തില്‍ ആവാഹിച്ച് നടക്കുന്ന പ്രദക്ഷിണത്തിന്ന് മേല്‍ശാന്തി പനക്കാട് കുഞ്ഞികൃഷ്ണന്‍ നബൂതിരി കാര്‍മ്മികത്വം വഹിക്കും.

6-30 ന് ഇളനീര്‍ക്കുല വരവ് താലപ്പൊലിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും ശേഷം വെള്ളാട്ട് കരിമ്പാല പൂജ, പുലിത്തിറ, വെള്ളകെട്ട് എന്നിവ നടക്കും. 7 ന് പുലര്‍ച്ചെ കരിയാത്തന്‍ തിറയോടെ ഈ വര്‍ഷത്തെ ഉത്സവത്തിന്ന് സമാവനമാകും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി കാമ്പ്രത്ത് പരമേശ്വരന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

കൊടിയേറ്റത്തിന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണന്‍ ചേനോളി, കെ.ഇ സേതുമാധവന്‍, ടി.എം ഷിജു, എ ഗോവിന്ദന്‍, വി.വി ബൈജു, കെ.പി ദേവി, ശോഭന നമ്മനക്കണ്ടി, രമ്യ കമ്മിളി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344920/thira-festival-hoisted-at-kariyathan-temple-at-perambra)