---
title: "ചക്കിട്ടപാറ ടൗണിലെ ലഹരി വിളയാട്ടം: സമരം നടത്തി രാജന്‍ വര്‍ക്കി"
english_title: "Drug trafficking in Chakkittapara town: Rajan Varkey holds protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/344939/drug-trafficking-in-chakkittapara-town-rajan-varkey-holds-protest"
published_at: "2026-03-01T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3eb768e9f5_cheruvannur.JPG"
keywords: []
---

# ചക്കിട്ടപാറ ടൗണിലെ ലഹരി വിളയാട്ടം: സമരം നടത്തി രാജന്‍ വര്‍ക്കി

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ടൗണിലെ അനധികൃത മദ്യ-ലഹരി വിളയാട്ടത്തിനറുതി വരുത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ രാജന്‍ വര്‍ക്കി ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഗാന്ധി പ്രതിമക്കു മുന്നില്‍ നിശബ്ദ പ്രതിഷേധ സമരം നടത്തി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ടൗണിലെ അനധികൃത മദ്യ-ലഹരി വിളയാട്ടത്തിനറുതി വരുത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകന്‍ രാജന്‍ വര്‍ക്കി ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ഗാന്ധി പ്രതിമക്കു മുന്നില്‍ നിശബ്ദ പ്രതിഷേധ സമരം നടത്തി.

ടൗണിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ലഹരി ലോബിയുടെ അഴിഞ്ഞാട്ടം അറിഞ്ഞിട്ടും തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് - എക്‌സൈസ് വകുപ്പുകളും ഗ്രാമ പഞ്ചായത്തധികൃതര്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നതെന്ന് രാജന്‍ വര്‍ക്കി സമരത്തില്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/344939/drug-trafficking-in-chakkittapara-town-rajan-varkey-holds-protest)