---
title: "പവര്‍ബ്രിഗേഡ് യൂണിറ്റ് ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "Power Brigade Unit inauguration organized at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345000/power-brigade-unit-inauguration-organized-at-paleri"
published_at: "2026-03-01T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a44d6743ac6_mklk.JPG"
keywords: []
---

# പവര്‍ബ്രിഗേഡ് യൂണിറ്റ് ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** പാലേരി: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 140 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പവര്‍ ബ്രിഗേഡ് പദ്ധതിയുടെ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

## Article Content

പാലേരി: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 140 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പവര്‍ ബ്രിഗേഡ് പദ്ധതിയുടെ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം സി.എച്ച് സക്കീന അധ്യക്ഷത വഹിച്ചു. സൗഹൃദ ക്ലബ് കണ്‍വീനര്‍ കെ സനിത പദ്ധതി വിശദീകരിച്ചു.

ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ എന്‍എസ്എസ്, സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റുകളെയും കലാകായിക രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികളെയും പരിപാടിയില്‍ അനുമോദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ കെ.എം ഇസ്മയില്‍, സ്റ്റാഫ് സെക്രട്ടറി ഇ ബിജു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം രേഖ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345000/power-brigade-unit-inauguration-organized-at-paleri)