---
title: "റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയതു"
english_title: "Ramzan relief kits distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345003/ramzan-relief-kits-distributed"
published_at: "2026-03-01T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a45388d7067_cheruvannur.JPG"
keywords: []
---

# റംസാന്‍ റിലീഫ് കിറ്റ് വിതരണം ചെയതു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഓട്ടുവയല്‍ എസ്‌വൈഎസ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയതു. പ്രദേശത്തെ 65 ഓളം കുടുംബങ്ങള്‍ക്കാണ് റംസാന്‍ റിലീഫിന്റെ ഭാഗമായുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഓട്ടുവയല്‍ എസ്‌വൈഎസ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് വിതരണം ചെയതു. പ്രദേശത്തെ 65 ഓളം കുടുംബങ്ങള്‍ക്കാണ് റംസാന്‍ റിലീഫിന്റെ ഭാഗമായുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്തു കിണറുള്ളതില്‍ കിറ്റ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മൊയ്തീന്‍ മലയില്‍ അധ്യക്ഷത വഹിച്ചു. സലിം സഖാഫി, അമീന്‍ ജൗഹരി അയ്യൂബ്, സി. ബഷീര്‍, അബ്ദുറഹിമാന്‍ സഅദി, ആര്‍.അഷറഫ്, കെ.കെ കുഞ്ഞബുള്ള, വി.കെ മൊയ്തു, സി.കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എം റഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മിദ്‌ലാജ് മലയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345003/ramzan-relief-kits-distributed)