---
title: "നേതൃത്വ സംഗമം സംഘടിപ്പിച്ച് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ"
english_title: "Farmers Association of India organizes leadership meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345005/farmers-association-of-india-organizes-leadership-meeting"
published_at: "2026-03-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a45aa6a87ed_bh.JPG"
keywords: []
---

# നേതൃത്വ സംഗമം സംഘടിപ്പിച്ച് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ

> **Lead Summary:** കോഴിക്കോട് :ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു. കേന്ദ്ര കടാശ്വാസകമ്മീഷന്‍ രൂപീകരിക്കുക, നാളികേര വികസന ബോര്‍ഡിന് മേഖലാ ആസ്ഥാനം കോഴിക്കോട് പണിയുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, കേന്ദ്ര കൃഷി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഒപ്പു ശേഖരണത്തിന്റെ ദേശീയതല ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്.

## Article Content

കോഴിക്കോട് :ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു. കേന്ദ്ര കടാശ്വാസകമ്മീഷന്‍ രൂപീകരിക്കുക, നാളികേര വികസന ബോര്‍ഡിന് മേഖലാ ആസ്ഥാനം കോഴിക്കോട് പണിയുക തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി, കേന്ദ്ര കൃഷി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഒപ്പു ശേഖരണത്തിന്റെ ദേശീയതല ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്.

ദേശീയ വര്‍ക്കിംങ്ങ് പ്രസിഡന്റ് കീഴലത്ത് കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ പയ്യോളി മുന്‍സിപ്പാല്‍ വൈസ് ചെയര്‍മാന്‍ മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. എസ് കോണ്‍ ചെയര്‍മാന്‍ എസ്.എ റഹീം മുഖ്യാതിഥിയായി.

എഫ്എഒഐ കലാവിഭാഗം സംസ്ഥാന ചെയര്‍മാന്‍ ഡോ: പ്രേംദാസ് ഇരുവള്ളൂര്‍, എഫ്എഒഐ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം സുരേഷ് ബാബു, സംസ്ഥാന പ്രസിഡണ്ട് ഷിബു ചുള്ളിയാട്, എഫ്എഒഐ മഹിളാ വിഭാഗം ഭാരവാഹികളായ വി.ടി ഇന്ദിര, സി വനജ, എഫ്എഒഐ ദേശീയ വൈസ് പ്രസിഡണ്ട് ബേബി തോമസ്, ദേശീയ കമ്മറ്റി അംഗം കെ.കെ ദാസന്‍, വല്‍സല മങ്കട, വടകര വിജയന്‍, സംസ്ഥാന കമ്മറ്റി അംഗം കെ റസാഖ്, ഷിനി, എം.എം രൂപേഷ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ആര്‍ ഷെറിന്‍ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345005/farmers-association-of-india-organizes-leadership-meeting)