---
title: " കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "Kerala Gazetted Officers Association organized its annual conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345069/kerala-gazetted-officers-association-organized-its-annual-conference"
published_at: "2026-03-02T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a521bfc0961_ju.JPG"
keywords: []
---

#  കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ഏഴാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര റീജ്യനല്‍ കോ ഓപ്പ്‌റേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.എം ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജി.എസ് സുഗേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയ ഏഴാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. പേരാമ്പ്ര റീജ്യനല്‍ കോ ഓപ്പ്‌റേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി.എം ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജി.എസ് സുഗേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

അജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. സഫല ഫറൂഖ് അനുശോചന പ്രമേയവും വരവ് ചെലവ് കണക്കും സിഞ്ജു രക്തസാക്ഷി പ്രമേയവും ഡോക്ടര്‍ സുഗേഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

കടിയങ്ങാട് ആയൂര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുക, പേരാമ്പ്ര ആസ്ഥാനമായി താലൂക്ക് അനുവദിക്കുക, പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏരിയ സമ്മേളനം പ്രമേയം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345069/kerala-gazetted-officers-association-organized-its-annual-conference)