---
title: "പുഴയോര ഭിത്തി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം "
english_title: "Riverbank wall construction work has begun at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345084/riverbank-wall-construction-work-has-begun-at-kuttiyadi"
published_at: "2026-03-02T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a52ac5a74d9_gytty.JPG"
keywords: []
---

# പുഴയോര ഭിത്തി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി പുഴയോരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വേളം ഗ്രാമപഞ്ചായത്ത് പുഴയോര ഭിത്തി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 9 -ാം വാര്‍ഡ് അരമ്പോള്‍ ചാലില്‍ പിലാവില്‍ തെയ്യാത്തമണ്ണില്‍ എന്നിവിടങ്ങളിലെ കുറ്റ്യാടി പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി പുഴയോരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വേളം ഗ്രാമപഞ്ചായത്ത് പുഴയോര ഭിത്തി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 9 -ാം വാര്‍ഡ് അരമ്പോള്‍ ചാലില്‍ പിലാവില്‍ തെയ്യാത്തമണ്ണില്‍ എന്നിവിടങ്ങളിലെ കുറ്റ്യാടി പുഴയോരം ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.

1.25 കോടി രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് നിര്‍വ്വഹിച്ചു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കെ.കെ അബ്ദുള്ള, വി.എം ദിനേശന്‍, പുത്തൂര്‍ മുഹമ്മദലി, പി.എം കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം എസ്.കെ ഷമീം സ്വാഗതം പറഞ്ഞ ചടങ്ങില്‍ റഷീദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345084/riverbank-wall-construction-work-has-begun-at-kuttiyadi)