---
title: "അഭിരാമിയുടെ പ്രണയങ്ങള്‍; ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു"
english_title: "Abhirami's Loves; The film's switch-on ceremony held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345122/abhiramis-loves-the-films-switch-on-ceremony-held"
published_at: "2026-03-02T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a53fbd6820c_movie.JPG"
keywords: []
---

# അഭിരാമിയുടെ പ്രണയങ്ങള്‍; ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

> **Lead Summary:** **വൈത്തിരി: **പ്രശാന്ത് ചില്ല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അഭിരാമിയുടെ പ്രണയങ്ങള്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വയനാട് വൈത്തിരിയില്‍ വെച്ചു നടന്നു.

## Article Content

**വൈത്തിരി: **പ്രശാന്ത് ചില്ല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അഭിരാമിയുടെ പ്രണയങ്ങള്‍ എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വയനാട് വൈത്തിരിയില്‍ വെച്ചു നടന്നു.

ചടങ്ങില്‍ പ്രശസ്ത സിനിമാ നടന്‍ അലന്‍സിയര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും, ഫെബിന്‍ സിദ്ധിഖ് ഫസ്റ്റ് ക്ലാപ്പും നല്‍കി.

വയനാട്, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് മുസ്താക്ക് കൂനത്തില്‍, ചീഫ് അസോസിയേറ്റ് രജില്‍ കെയ്‌സ്, എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണന്‍, ക്യാമറ ചന്തു മേപ്പയ്യൂര്‍, ഗാനരചന പത്മശ്രീ കൈതപ്രം ദാമോദരന്‍, സംഗീതം സായ് ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് അത്തോളി, മെയ്ക്കപ്പ് ചാരുത് ചന്ദ്രന്‍, ആര്‍ട്ട് ബിജു വിനിയ, സ്റ്റില്‍സ് കിഷോര്‍ മാധവന്‍, പിആര്‍ഒ ഹരി ക്ലാപ്‌സ്, കോസ്റ്റ്യൂം സുകേഷ് താനൂര്, ലോക്കേഷന്‍ മാനേജര്‍ ഉണ്ണി പ്ലാവിലായ, അസോസിയേറ്റ് ലെനിന്‍ ഗോപിന്‍, ജനു നന്തി ബസാര്‍, ഷാമില്‍ രാജ് എന്നിവര്‍ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

സംഗീത ബൈജു നായികയായി അഭിനയിക്കുന്ന സിനിമയില്‍ മല്ലികാ സുകുമാരന്‍, സന്തോഷ് കീഴാറ്റൂര്, ഭരത് സുനില്‍, ജിയോ ബേബി, നവാസ് പള്ളിക്കുന്ന്, അജിത് ആഘേഷ്, സ്മിനു സിജോ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345122/abhiramis-loves-the-films-switch-on-ceremony-held)