---
title: "ജവാന്‍ പഴെടത്തില്‍ റനീഷ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Ranish memorial organized at Jawan Pazhedam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345172/ranish-memorial-organized-at-jawan-pazhedam"
published_at: "2026-03-02T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a568a098766_uy.JPG"
keywords: []
---

# ജവാന്‍ പഴെടത്തില്‍ റനീഷ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** മേലുദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച നൊച്ചാട് പഞ്ചായത്തിലെ മായഞ്ചേരി പൊയില്‍ സിഐഎസ്എഫ് ജവാന്‍ പഴെടത്തില്‍ റനീഷിന്റെ പത്താം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര:** മേലുദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച നൊച്ചാട് പഞ്ചായത്തിലെ മായഞ്ചേരി പൊയില്‍ സിഐഎസ്എഫ് ജവാന്‍ പഴെടത്തില്‍ റനീഷിന്റെ പത്താം ചരമവാര്‍ഷികദിനം സമുചിതമായി ആചരിച്ചു.

റസിഡന്റ്‌സ് അസോസിയേഷന്റെയും വിവിധ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനവും മെഗാമെഡിക്കല്‍ ക്യാമ്പും നടത്തി.

അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ. ബേബി പ്രസാദ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം റസ്‌ല സിറാജ്, സിആര്‍പിഎഫ് അസിസ്റ്റന്റ് സബ്ഇന്‍പക്ടര്‍ വിനുകുമാര്‍, കെ പ്രകാശന്‍, സത്യന്‍, അബ്ദുള്ള പുനത്തില്‍, രതീഷ് തലക്കുളത്തൂര്‍ കെ.എം ശോഭ, റീജ സദാനന്ദന്‍, പി.എം പ്രകാശന്‍, കെ.എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345172/ranish-memorial-organized-at-jawan-pazhedam)