---
title: "പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിച്ചു; നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പിഴ"
english_title: "Nochad Higher Secondary School fined for burning plastic waste"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345185/nochad-higher-secondary-school-fined-for-burning-plastic-waste"
published_at: "2026-03-02T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a573b5e940b_nochad.JPG"
keywords: []
---

# പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിച്ചു; നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പിഴ

> **Lead Summary:** **നൊച്ചാട് : **നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ശുചിത്വ മിഷന്‍ പിടികൂടി. അയ്യായിരം രൂപയാണ് പിഴയിട്ടത്.

## Article Content

**നൊച്ചാട് : **നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ശുചിത്വ മിഷന്‍ പിടികൂടി. അയ്യായിരം രൂപയാണ് പിഴയിട്ടത്.

ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.പി ഷൈനി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ആതിര, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വാസുദേവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വോഡാണ് പരിശോധന നടത്തിയത്.

നിരവധി തവണയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്‌കൂളില്‍ കത്തിക്കുന്നത് പിടികൂടി പിഴയിടുന്നത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. മാലിന്യ സംസ്‌കരണത്തിന്റെ നല്ല പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ടവര്‍ തന്നെയാണ് അത്യന്തം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നത്. വീണ്ടും ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമെ പരിസരവാസികളും നേരിടേണ്ടിവരുന്നുണ്ട്. സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ നിരുത്തരവാദപരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345185/nochad-higher-secondary-school-fined-for-burning-plastic-waste)