---
title: "ബാബ അലക്‌സാണ്ടര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു"
english_title: "Baba Alexander joined the Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345366/baba-alexander-joined-the-muslim-league"
published_at: "2026-03-03T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a7a9c527e_cheruvannur.JPG"
keywords: []
---

# ബാബ അലക്‌സാണ്ടര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് മുട്ടില്‍ യതീംഖാനാ എച്ച്ആര്‍ഡി സെന്ററില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു. ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡറും വിദ്യഭ്യാസ പ്രവര്‍ത്തകനുമായ ബാബ അലക്‌സാണ്ടര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

## Article Content

**കല്‍പ്പറ്റ: **വയനാട് മുട്ടില്‍ യതീംഖാനാ എച്ച്ആര്‍ഡി സെന്ററില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംഘടിപ്പിച്ചു. ഗ്ലോബല്‍ ഗുഡ്വില്‍ അംബാസഡറും വിദ്യഭ്യാസ പ്രവര്‍ത്തകനുമായ ബാബ അലക്‌സാണ്ടര്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

വയനാട് മുട്ടില്‍ യതീംഖാനാ എച്ച് ആര്‍ഡി സെന്ററില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളില്‍ നിന്നും ബാബ അലക്‌സാണ്ടര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചു.

മതേതരത്വമാണ് ലീഗ് മുന്നോട്ട് വെക്കുന്ന വലിയ ആശയമെന്ന് ബാബ അലക്‌സാണ്ടറിനെ അഭിനന്ദിച്ച് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, ഇന്ത്യയുടെ മതേതര നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുന്ന, ഇന്ത്യന്‍ ദേശീയതയില്‍ അടിയുറച്ച സെക്കുലര്‍ പാര്‍ട്ടിയില്‍ അണിനിരക്കുക എന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബാബാ അലക്‌സാണ്ടര്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചതിന് ശേഷം പറഞ്ഞു.

കൊല്ലം ജില്ലയിലെ വാളകം ആണ് ബാബ അലക്‌സാണ്ടറുടെ ജന്മസ്ഥലം. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എന്‍ സിഡിസി) സ്ഥാപക സെക്രട്ടറിയും നിലവില്‍ അതിന്റെ മാസ്റ്റര്‍ ട്രെയിനറുമാണ്.

പ്രസിദ്ധമായ ബാബ ഈസി സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം ആവിഷ്‌കരിച്ച് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതവല്‍ക്കരിച്ചു. ഈ മാതൃക പിന്തുടര്‍ന്ന് നിരവധി പഠന രീതി കേരളത്തില്‍ പ്രചരിച്ചു. 2006 മുതല്‍ 2016 വരെ കോഴിക്കോട് കേന്ദ്രീകരിച്ചും തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ പഠിതാക്കളെ പങ്കെടുപ്പിച്ച് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നടത്തിയതിനുള്ള വേള്‍ഡ് റെക്കോര്‍ഡ് ബാബ അലക്‌സാണ്ടറിന് ലഭിച്ചിട്ടുണ്ട്.

അബ്ദുള്‍ വഹാബ് എംപി, പി.കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എ, സംസ്ഥാന ജന സെക്രട്ടറി പി എംഎ സലാം, കെ.എം ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345366/baba-alexander-joined-the-muslim-league)