---
title: " അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിന്‍തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലിസ്"
english_title: "Koyilandy police chase and arrest vehicle that caused accident and failed to stop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345383/koyilandy-police-chase-and-arrest-vehicle-that-caused-accident-and-failed-to-stop"
published_at: "2026-03-03T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6b44d34bde_cheruvannur.JPG"
keywords: []
---

#  അപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പിന്‍തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലിസ്

> **Lead Summary:** **പേരാമ്പ്ര: **വടകരയില്‍ നിന്നും വാഹന അപകടം ഉണ്ടാക്കി പോലീസിനെ വെട്ടിച്ചു കടന്നു കടന്നുകളയാന്‍ ശ്രമിച്ച ലോറിയെ പിന്‍തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലിസ്.

## Article Content

**പേരാമ്പ്ര: **വടകരയില്‍ നിന്നും വാഹന അപകടം ഉണ്ടാക്കി പോലീസിനെ വെട്ടിച്ചു കടന്നു കടന്നുകളയാന്‍ ശ്രമിച്ച ലോറിയെ പിന്‍തുടര്‍ന്ന് പിടികൂടി കൊയിലാണ്ടി പൊലിസ്.

എംഎച്ച് 13സിയു 7081 എന്ന ലോറി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതായും വാഹനം പിടിച്ചെടുക്കാന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്നു കൊയിലാണ്ടി കണ്‍ട്രോള്‍ റൂം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ സുമേഷ്, സിപിഒ രാഗേഷ് എന്നിവര്‍ വാഹനം പിന്‍ തുടര്‍ന്ന് പൊയില്‍കാവില്‍ വെച്ച് പിടികൂടുകയായിരുന്നു.

വാഹനത്തിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വടകരയില്‍ നിന്നും മാരുതി കാറില്‍ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് വടകര പൊലീസ് കൊയിലാണ്ടി പൊലീസിന് വിവരം നല്‍കുകയും പൊലീസ് ടൗണില്‍വെച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇയാള്‍ നിര്‍ത്താതെ കടന്നുകളഞ്ഞു.

ഇതോടെ പൊലീസ് വാഹനത്തില്‍ ലോറിയെ പിന്തുടരുകയും പൊയില്‍ക്കാവില്‍വെച്ച് പിടികൂടുകയുമായിരുന്നു. ലോറി വടകര പൊലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345383/koyilandy-police-chase-and-arrest-vehicle-that-caused-accident-and-failed-to-stop)