---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് "
english_title: "Perambra Grama Panchayat Budget for the Financial Year 2026-27"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345427/perambra-grama-panchayat-budget-for-the-financial-year-2026-27"
published_at: "2026-03-03T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7022c23e26_jiu.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വരവ് ചെലവുകള്‍ ലക്ഷ്യം വെക്കുന്ന ബജറ്റ് അവതരിപ്പിച്ചു. 68, 02, 63, 111 രൂപ വരവും 54, 66, 60, 880 രൂപ ചെലവും 13, 36, 02, 231 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രായി അവതരിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വരവ് ചെലവുകള്‍ ലക്ഷ്യം വെക്കുന്ന ബജറ്റ് അവതരിപ്പിച്ചു. 68, 02, 63, 111 രൂപ വരവും 54, 66, 60, 880 രൂപ ചെലവും 13, 36, 02, 231 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രായി അവതരിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ലതിക വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖല, മത്സ്യ ബന്ധനം, ചെറുകിട വ്യവസായം തുടങ്ങിയവക്ക് 2 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉറവിട മാലിന്യ ലഭ്യത കുറച്ചു കൊണ്ടുവരുവാനും 2 കോടി രൂപയും, അടിസ്ഥാന വികസനത്തില്‍ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ 8 കോടി രൂപയും പാര്‍പ്പിടത്തിന് നാലര കോടി രൂപയും ബജറ്റില്‍ നീക്കിവെയ്ക്കുന്നു.

കുടിവെള്ളത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസം കലാ കായിക മേഖലക്കും പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തുന്നു. സ്ത്രീകള്‍ കുട്ടികള്‍ വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ബജറ്റില്‍ പദ്ധതികളുണ്ട്. നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയും മറ്റ് വിഭവ സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിച്ചും സാമ്പത്തിക വര്‍ദ്ധനവ് ലക്ഷ്യം വെക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ആര്‍.കെ. രജീഷ് കുമാര്‍, അഡ്വ. കെ. അപര്‍ണ്ണ, വി.കെ. നാസില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു കുമ്മിണിയോട്ട്, ഒ.എം. രാധാകൃഷ്ണന്‍, ബിനു നാഗത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ്  സെക്രട്ടറി സി. സുകുമാരന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345427/perambra-grama-panchayat-budget-for-the-financial-year-2026-27)