---
title: "യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് "
english_title: "Kerala Sastra Sahitya Parishad organizes anti-war rally at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345507/kerala-sastra-sahitya-parishad-organizes-anti-war-rally-at-perambra"
published_at: "2026-03-04T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7ce1b5205f_juiy.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 

> **Lead Summary:** **പേരാമ്പ്ര: **കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ റാലിയും പ്രഭാഷണവും സംഘടിപ്പിച്ചു. അമേരിക്ക എണ്ണപണം ലക്ഷ്യമാക്കി മറ്റു രാജ്യങ്ങളുടെ മേല്‍ ആക്രമണം അഴിച്ചു വിടുന്നതിനെതിരെയാണ് റാലി സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പേരാമ്പ്ര മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ റാലിയും പ്രഭാഷണവും സംഘടിപ്പിച്ചു. അമേരിക്ക എണ്ണപണം ലക്ഷ്യമാക്കി മറ്റു രാജ്യങ്ങളുടെ മേല്‍ ആക്രമണം അഴിച്ചു വിടുന്നതിനെതിരെയാണ് റാലി സംഘടിപ്പിച്ചത്.

പരിഷത്ത് കേന്ദ്രനിര്‍വാഹക സമിതിയംഗം പ്രൊഫസര്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ പ്രഭാഷണം നടത്തി. വി.ഒ. അബ്ദുള്‍ അസീസ് സ്വാഗതം പറഞ്ഞ റാലിയില്‍ പി.കെ. ബാലകൃഷ്ണന്‍ സംസാരിച്ചു. റാലിക്ക് പി.കെ. സതീശന്‍, ടി. സുരേഷ്, ടി. ബാലകൃഷ്ണന്‍, പ്രസീത, സി വിജയന്‍, രാജന്‍, എം.പി. പ്രേമജന്‍, വി സുനിജ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345507/kerala-sastra-sahitya-parishad-organizes-anti-war-rally-at-perambra)