---
title: "കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ഇന്ന് താലപ്പൊലി മഹോല്‍സവം"
english_title: "Thalappoli festival today at Kunnaramvelly Athuni Devi temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34569/thalappoli-festival-today-at-kunnaramvelly-athuni-devi-temple"
published_at: "2022-03-29T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6242bf91eb905_0000 WATERMARK.jpg"
keywords: []
---

# കുന്നരംവെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ ഇന്ന് താലപ്പൊലി മഹോല്‍സവം

> **Lead Summary:** ** നടുവണ്ണൂര്‍** : കോട്ടൂര്‍ കുന്നരംവെള്ളിയില്‍ താലപ്പൊലി മഹോല്‍സവം നടക്കുന്ന അത്തൂനി ദേവി ക്ഷേത്രത്തില്‍ ഇന്ന് താലപ്പൊലി ആഘോഷം നടക്കുന്നു. 6.30 ന് കളം പാട്ട്, 8.30 ന് ഇളനീര്‍ കുല മുറി, 12.30 ന് കുലവരവ്, 1 മണി അന്നദാനം, 3 മണി കളംപാട്ട് എന്നിവ നടക്കുന്നു.

## Article Content

** നടുവണ്ണൂര്‍** : കോട്ടൂര്‍ കുന്നരംവെള്ളിയില്‍ താലപ്പൊലി മഹോല്‍സവം നടക്കുന്ന അത്തൂനി ദേവി ക്ഷേത്രത്തില്‍ ഇന്ന് താലപ്പൊലി ആഘോഷം നടക്കുന്നു. 6.30 ന് കളം പാട്ട്, 8.30 ന് ഇളനീര്‍ കുല മുറി, 12.30 ന് കുലവരവ്, 1 മണി അന്നദാനം, 3 മണി കളംപാട്ട് എന്നിവ നടക്കുന്നു.

4 മണിയ്ക്ക് പടിയക്കണ്ടി ചെറിയ പുരയില്‍ നിന്ന് ഗജവീരന്‍ കടേക്കച്ചാലില്‍ ഗണേശന്റെയും പഞ്ചവാദ്യങ്ങളുടെയും മുത്തുകുടകളുടെയും കാവടിയാട്ടത്തിന്റെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോട് കൂടി എഴുന്നള്ളത്ത്.

6 മണിക്ക് ദീപാരാധന ചുറ്റുവിളക്ക്, 6.30 ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ താലപ്പൊലി, 9.30 ന് കൂട്ടത്തിറ, പുലര്‍ച്ചെ 2മണി പരദേവതാ തിറ, 30ന് ഗുരുതിയോടെ ഉല്‍സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34569/thalappoli-festival-today-at-kunnaramvelly-athuni-devi-temple)