---
title: " പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി മെമ്പര്‍ കെയര്‍ പദ്ധതി"
english_title: "Member Care Scheme to support those in need"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/345750/member-care-scheme-to-support-those-in-need"
published_at: "2026-03-05T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a938a72f469_ftyy.JPG"
keywords: []
---

#  പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി മെമ്പര്‍ കെയര്‍ പദ്ധതി

> **Lead Summary:** **കടിയങ്ങാട് : **പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി മെമ്പര്‍ കെയര്‍ പദ്ധതിയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഇ.എം അഷ്റഫിന്റെ ഓണറേറിയവും അലവന്‍സുമുള്‍പ്പെടെ 5 വര്‍ഷത്തെ മുഴുവന്‍ തുകയും നാട്ടിലെ രോഗികള്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും വേണ്ട ചികിത്സക്കായി മാറ്റിവെച്ച് മാതൃകയായിരിക്കുന്നു.

## Article Content

**കടിയങ്ങാട് : **പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങായി മെമ്പര്‍ കെയര്‍ പദ്ധതിയുടെ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഇ.എം അഷ്റഫിന്റെ ഓണറേറിയവും അലവന്‍സുമുള്‍പ്പെടെ 5 വര്‍ഷത്തെ മുഴുവന്‍ തുകയും നാട്ടിലെ രോഗികള്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും വേണ്ട ചികിത്സക്കായി മാറ്റിവെച്ച് മാതൃകയായിരിക്കുന്നു.

മെമ്പര്‍ കെയര്‍ പദ്ധതി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.ടി ഇസ്മായില്‍ സാഹിബ് നാടിന് സമര്‍പ്പിച്ചു. വാര്‍ഡിലെ ഇരുപതോളം രോഗികള്‍ക്ക് ആശ്വാസമാവുന്നതാണ് മെമ്പര്‍ കെയര്‍ പദ്ധതി. ചടങ്ങില്‍ അസീസ് ഫൈസി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നസീമ വാഴയില്‍, വൈസ് പ്രസിഡന്റ് എസ് സുനന്ദ്, കല്ലൂര്‍ മുഹമ്മദലി, മൂസ്സ കോത്തമ്പ്ര, സി.എച്ച് ഇബ്രാഹിം കുട്ടി, കെ.എം ഇസ്മായില്‍, ഇബ്രാഹിം പുതുശേരി, ഇ.എന്‍ സുമിത്ത്, സി.കെ ലീല, സി.കെ മുഹമ്മദ്, എന്‍.എം അലി, കെ അബ്ദു റഷീദ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സന്തോഷ് കോശി, നിധീഷ് എന്‍ എസ്, കെ ടി രവീന്ദ്രന്‍, എം ബാലന്‍, പി ശാലിനി, സി.കെ പുഷ്പ, സി.എച്ച് സക്കീന, എന്‍.പി സീനത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/345750/member-care-scheme-to-support-those-in-need)